ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും പല ഭാഗങ്ങളിലും ഇവയുടെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റ സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുന്നതിന്ന് കോർപ്പറേഷൻ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. Kannur news
![]() |
| തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ |
കണ്ണൂർ: ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും പല ഭാഗങ്ങളിലും ഇവയുടെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റ സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുന്നതിന്ന് കോർപ്പറേഷൻ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ആയതിന് പദ്ധതി രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടേണം. പദ്ധതി സമർപ്പിക്കുന്നതിന് റിവിഷൻ അനുവദിക്കുന്നതിന് സർക്കാരിന് കത്ത് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയർ അറിയിച്ചു.തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് വകുപ്പുകളുടെയും മൃഗസ്നേഹികളുടെയും സഹകരണം ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മൃഗസംരക്ഷണക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ ശ്രമത്തിലുടെ മാത്രമേ തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിന് സാധിക്കുകയുള്ളൂ. തെരുവ് നായകൾക്കുള്ള എ ബി സി പദ്ധതികൾക്ക് വേണ്ടി കോർപ്പറേഷൻ 25 ലക്ഷം രൂപ കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ഈ വർഷത്തെ പദ്ധതിയിൽ എബിസി പ്രവൃത്തിക്ക് വേണ്ടി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട് ഇതെല്ലാം രേഖ പ്രകാരമുള്ള വസ്തുതകളാണ്. നിലവിൽ ഇതിൻ്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. തുക നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ വാക്സിനേഷനോ വന്ധ്യംകരണമോ നടക്കാറില്ല എന്നത് വസ്തുതയാണ്. ഇതിന് പരിഹാരമായി കോർപ്പറേഷൻ്റെ കീഴിൽ സ്വന്തമായി തന്നെ എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള വിഷയങ്ങൾ കൂടിയാലോചിക്കുന്നതിന് രാഷ്ട്രീയ പാർട്ടി , സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു. കഴിഞ്ഞ കൗൺസിൽ യോഗം തുടങ്ങിയ ഉടനെ മേയറുടെ കൈയിൽ നിന്നും മൈക്ക് പിടിച്ച് വാങ്ങിയ പ്രതിപക്ഷ കൗൺസിലറായ ധനേഷ് മോഹനൻ്റെ പ്രവൃത്തിയെ കൗൺസിൽ അപലപിച്ചു. അദ്ദേഹത്തിൻ്റെ പക്വത ഇല്ലായ്മയാണ് കാണാൻ കഴിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.ചട്ട പ്രകാരം അദ്ദേഹത്തെ ആ യോഗത്തിൽ നിന്നും സസ്പെൻ്റ് ചെയ്യപെടേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം നടത്തിയ കോപ്രായത്തിൽ കൗൺസിൽ ഉടൻ പിരിയുകയാണ് ഉണ്ടായത് യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി ഒ. മോഹനൻ, കൗൺസിലർമാരായ എൻ സുകന്യ, കെ.പി സാബിറ , ടി.രവീന്ദ്രൻ, കെ പ്രദീപൻ, എന്നിവർ സംസാരിച്ചു.

Comments