പ്രവാസി മാർച്ച് വിജയിപ്പിക്കും: കണ്ണൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ.
കണ്ണൂർ : ജൂൺ 26 ന് നടക്കുന്ന പ്രവാസി ലീഗ് നോർക്ക ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കണ്ണൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലിഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ. എം.പി മുഹമ്മദലി മുഖ്യ പ്രഭാഷണം
നടത്തി. മണ്ഡലം സെക്രട്ടറി സി. സമീർ, ട്രഷറർ പി.സി അഹമ്മദ് കുട്ടി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എം.കെ നൂറുദ്ദിൻ താണ അധ്യക്ഷത വഹിച്ചു. ഖാദർ മുണ്ടേരി, കെ.പി ഇസ്മായിൽ ഹാജി, ടി.പി അബ്ദുൽ ഖാദർ, പി.കെ.സി ഇബ്രാഹിം സംസാരിച്ചു. ബി കെ അബ്ദുൽ ഖാദർ, പി എം മുസ്തഫ. പി കെ ഫാറൂഖ്, എം അബ്ദുറഹിമാൻ, ഫൈസൽ സിറ്റി, മുഹമ്മദ് ഹാഷിം പി. എന്നിവർ പങ്കെടുത്തു. സെക്രട്ടറി അഹമ്മദ് തളയക്കണ്ടി സ്വാഗതം പറഞ്ഞു. ട്രഷറർ പി.ടി കമാൽ നന്ദിയും പറഞ്ഞു.

Comments