ലോക ലഹരി വിരുദ്ധ ദിനത്തിൽ വേറിട്ട പരിപാടികൾ നടത്തി എളയാവൂർ സി.എച്ച്.എം ശ്രദ്ധേയമായി മാറി.
കണ്ണൂർ: ലോക ലഹരി വിരുദ്ധ ദിനത്തിൽ വേറിട്ട പരിപാടികൾ നടത്തി എളയാവൂർ സി.എച്ച്.എം ശ്രദ്ധേയമായി മാറി.ലോക ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളാണ് എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചത്. പ്രത്യേകം വിളിച്ച സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. 'ലഹരിയെല്ല ജീവിതം ജീവിതമാണ് ലഹരി' എന്ന മുദ്രവാക്യവുമായി നടന്ന
ലഹരി വിരുദ്ധ സന്ദേശയാത്ര കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വർണ്ണങ്ങളിലുള്ള മഴക്കോട്ടുകൾ ധരിച്ച് കുട്ടികൾ ലഹരി വിരുദ്ധ മുദ്രവാകൃങ്ങൾ മുഴക്കി നടത്തിയ മഴ നടത്തവും സന്ദേശ യാത്രയും വാരം അങ്ങാടിയിൽ ഓട്ടോ ഡ്രൈവർമാരും, വ്യാപാരികളും, നാട്ടുക്കാരും ചേർന്ന് സ്വീകരണം നല്കി. വാരം ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ലഹരി വിരുദ്ധ സന്ദേശം നല്കി. സ്കൂൾ ടീൻസ് ക്ലബ് സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടയാട്,വാരം ടൗൺ,വലിയന്നൂർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചു. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.പി വത്സലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.പി സുബൈർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അധ്യക്ഷതയും വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വാരം ഏരിയ സെക്രട്ടറി ബഷീർ ആശംസയർപ്പിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പഞ്ചിംഗ് തിരക്കഥാകൃത്തും സംവിധായകനുമായ അസിസ്റ്റൻ് സബ് ഇൻസ്പെക്ടർ സുജിത്ത് സി.കെ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചനകളും മറ്റ് വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു.കൂടാതെ പത്താം തരം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ അക്ഷയ പാത്ര ഭക്ഷണ വിതരണ പരിപാടിയിൽ പങ്കെടുക്കുകയും, സ്റ്റേഷൻ സന്ദർശനം നടത്തുകയും ചെയ്തു. കുട്ടികൾ സ്വയം നിർമ്മിച്ച ബാഡ്ജുകൾ അണിഞ്ഞാണ് പരിപാടികളിൽ പങ്കെടുത്തത്. മദർപി.ടി.എ പ്രസിഡണ്ട് സഹീറ.ടി, കെ.എം.കൃഷ്ണകുമാർ, കെ.പുജ്പജൻ ,പി.സി മഹമ്മൂദ്, കെ.പി.വിനോദ് കുമാർ, എം പി എം അഷ്റഫ്, അസ്ലം വലിയന്നൂർ, രാജേഷ് കുമാർ പി.വി. അംജദ് എം.കെ, പ്രവീൺ ടി.സി, ആരിഫ് മാസ്റ്റർ,സംഗീത പി, സാദിഖ് എം. എന്നിവർ നേതൃത്വം നൽകി.

Comments