കണ്ണൂർ നഗരത്തിൽ തെരുവ് നായ കൂട്ടത്തോടെ ജനങ്ങളെ കടിച്ചു പരിക്കേൽപ്പിക്കാനിടയായ സംഭവം: ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനും കോർപ്പറേഷനും : എസ്.ഡി.പി.ഐ. Kannur news



കണ്ണൂർ ജില്ലാ പഞ്ചായത്തും, കോർപറേഷനും ഇനി എന്ന് കണ്ണ് തുറക്കും ?: എസ്.ഡി.പി.ഐ.

കണ്ണൂർ : കണ്ണൂർ നഗരത്തിൽ തെരുവ് നായ കൂട്ടത്തോടെ ജനങ്ങളെ കടിച്ചു പരിക്കേൽപ്പിക്കാനിടയായ സംഭവത്തിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനുമാണ് ഉത്തരവാദികൾ എന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ തിരക്കേറിയ താവക്കര ബസ്റ്റാൻ്റ്, പ്രഭാത് ജങ്ഷൻ മേഖലയിൽ നിന്ന് വിദ്യാർഥികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ അമ്പതോളം പേരെയാണ് നായ ആക്രമിച്ചത്.
നഗരത്തിൽ തെരുവ് നായ്ക്കളെ കൊണ്ട് വഴിനടക്കാൻ സാധിക്കാതായിരിക്കുന്നു. നിരവധി തവണയാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്ക് ചികിൽസ തേടേണ്ടി വരുന്നത്.
ഒരോ തവണയും കോർപറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. എല്ലാം കോടതിയുടെ കൈയ്യിലാണെന്ന് പറഞ്ഞ് ജനങ്ങളെ കൊലക്ക് കൊടുക്കുകയാണ് അധികാരികൾ. ഇന്ന് നടന്ന സംഭവത്തിൽ ഒന്നാം പ്രതികൾ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റും കോർപറേഷൻ മേയറുമാണ്. അടിക്കടി ഇത്തരം സംഭവം നടക്കുമ്പോഴും തെരുവ് നായകളെ നിയന്ത്രിക്കാനോ വന്ധ്യംകരിക്കാനോ വേണ്ട പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള ഉള്ള നടപടി സ്വീകരിക്കുന്നില്ല. എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം പോലും കുത്തഴിഞ്ഞ നിലയിലാണെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പ് വരുത്തേണ്ട അധികാരികൾക്ക് കടിയേറ്റ ഹതഭാഗ്യർക്ക് ജില്ലാ ആശുപത്രിയിൽ മതിയായ ചികിൽസ ഉറപ്പുവരുത്താൻ പോലും കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ജില്ലാ ആശുപത്രിയിൽ കടിയേറ്റവർക്ക് ചികിൽസ നൽകാൻ സർജൻ പോലുമില്ലാത്ത അവസ്ഥ ലജ്ജാകരമാണ്.  തെരുവ് നായകളെ നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്കെല്ലാം  പൂർണ്ണവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. 

ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം എ ഫൈസൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി ആസിഫ്, ജാസിർ, ആഷിക് എന്നിവർ സമരത്തിന് നേതൃത്വം നൽകി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.