കണ്ണൂർ ക്രൈം ബ്രാഞ്ച് ഇ.ഒ.ഡബ്ല്യൂ ഡിവൈഎസ്പിയായി ടി.പി സുമേഷ് ചുമതലയേറ്റു.
• അബൂബക്കർ പുറത്തീൽ, കണ്ണൂർ.
ന്യൂസ് ഓഫ് കേരളം, ന്യൂസ് ഡെസ്ക്.
News Updated By : 04/ജൂൺ/2025.
കണ്ണൂർ : കണ്ണൂർ ക്രൈം ബ്രാഞ്ച് ഇ.ഒ.ഡബ്ല്യൂ ഡിവൈഎസ്പിയായി ടി.പി സുമേഷ് ചുമതലയേറ്റു. നിലവിൽ വളപട്ടണം പോലിസ് സ്റേഷനിലെ എസ്.എച്ച്.ഒ ആയിരിക്കേയാണ് ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചു ഇ.ഒ.ഡബ്ല്യൂ വിഭാഗത്തിൽ നിയമിതനായത്. വളപട്ടണം ഇൻസ്‌പെക്ടർ ആയിരിക്കെ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച ചരിതാർത്ഥ്യത്തോടെയാണ് ടി.പി സുമേഷ് വളപട്ടണത്ത് നിന്ന് പിടിയിറങ്ങുന്നത്. വളപട്ടണത്തെ പ്രമുഖ അരി വ്യാപാരിയുടെ മൂന്നു കോടി രൂപയുടെ കവർച്ച, അഴീക്കൽ ഹാർബറിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം, പാറക്കൽ രണ്ടു മാസം പ്രായുമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്, മീൻകുന്നിലെ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞു അമ്മ ആത്മഹത്യ ചെയ്ത കേസടക്കം നിരവധി കവർച്ച കേസുകളും കൂടാതെ പുതിയതെരു, വളപട്ടണം ഭാഗത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തി വരവെയാണ് സുമേഷിന്റെ പുതിയ നിയോഗം. വളപട്ടണത്തിന് പുറമെ ധർമ്മടം,മയ്യിൽ അടക്കം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ചു. കണ്ണൂരിന് പുറമെ കാസർക്കോട് ജില്ലയിലെ ബേക്കൽ, ബേഡകം,ചന്തേര, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, രാജപുരം ചീമേനി, ചിറ്റാരിക്കൽ കോഴിക്കോട് ജില്ലയിലെ വടകര, ബേപ്പൂർ,ചോമ്പാല അടക്കം വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർ ആയും സർക്കിൾ ഇൻസ്‌പെക്ടർ ആയും സുമേഷ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സ്‌പെഷൽ ബ്രാഞ്ച്, വിജിലൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലും പ്രവർത്തനം കാഴ്ച വെച്ചു. ഏറെ ജനകീയനായ ഇദ്ദേഹത്തിന് ധാരാളം ഗുഡ് സർവ്വീസ് എൻട്രികളും, ഡിജിപിയുടെ ബാഡ്ജ് ഓഫ്ഓണർ, മുഖമന്ത്രിയുടെ പോലിസ് മെഡൽ എന്നീ ബഹുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. 2004 ലാണ് എസ്.ഐ ആയി സർവീസിൽ കയറുന്നത്. പോലീസിൽ എത്തുന്നതിന് മുൻപേ തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയാണ് ടി.പി സുമേഷ്. ഭാര്യ : പിപി ഷിജിന, മക്കൾ : യദുകൃഷ്ണ, മൃദുൽ കൃഷ്ണ (ഇരുവരും
വിദ്യാർത്ഥികൾ).
• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I

Comments