ഉച്ചയ്‌ക്ക് 2.00 മണിക്ക് നാഷണല്‍ ഹൈവേ വഴി രാത്രി ആലപ്പുഴയിലെ വീട്ടിലേക്കായിരിക്കും എത്തിക്കുക.
വി എസ് അച്യുതാനന്ദന്റെ മൃതശരീരം ഇന്ന് (21.07.2025 തിങ്കളാഴ്‌ച) രാത്രി എകെജി സെന്ററില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (22.07.2025 ചൊവ്വാഴ്‌ച) രാവിലെ 9.00 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് 2.00 മണിക്ക് നാഷണല്‍ ഹൈവേ വഴി രാത്രി ആലപ്പുഴയിലെ വീട്ടിലേക്കായിരിക്കും എത്തിക്കുക. 23.07.2025 ബുധനാഴ്‌ച രാവിലെ 9.00 മണിക്ക് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ അന്തിമോപചാരം അര്‍പ്പിക്കും. 10.00 മണിക്ക് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. ഉച്ചക്ക് 3.00 മണിക്ക് വലിയ ചുടുകാടില്‍ സംസ്‌കാരം നടത്തും. അതിനുശേഷം സര്‍വ്വകക്ഷി അനുശോചന യോഗം ചേരും.

Comments