തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകി നാട്.
തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച 13 വയസ്സുകാരന്‍ മിഥുന്‍ ഇനി കണ്ണീരോര്‍മ. ആയിരങ്ങളുടെ അന്തിമോപചാരം ഏറ്റുവാങ്ങി വിളന്തറയിലെ വീട്ടുവളപ്പില്‍ കത്തിയമര്‍ന്നു. കുഞ്ഞനുജനാണ് ചിതക്ക് തീ കൊളുത്തിയത്.മകനെ അവസാനമായി കാണാനെത്തിയ വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് സുജ കരഞ്ഞുതളര്‍ന്ന് നിര്‍വികാരയായി ചിതയിലേക്കെടുക്കുന്നത് വരെ മൃതദേഹത്തിനൊപ്പമിരുന്നു. മാതാവിന്റെ അവസാന ചുംബനമേറ്റുവാങ്ങി വൈകിട്ട് 4.40ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബന്ധുക്കളും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരാണ് കൊച്ചു വീട്ടിലേക്ക് ഒഴുകിയെത്തിയത്.

Comments