ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകർന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേർത്തു പിടിക്കാൻ ഒരു നാടാകെ ഒപ്പം ചേർന്നു

 









മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഒത്തുകൂടി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നിരവധിപ്പേര്‍ രാവിലെ മുതൽ പുത്തുമലയില ഓര്‍മകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി.

രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീന്‍ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചര്‍ച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവര്‍ നേതൃത്വം നൽകി. തുടര്‍ന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പുത്തുമലയിൽ നിന്ന് മേപ്പാടിയിലേക്ക് പോകാൻ നാട്ടുകാര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും വേണ്ടി കെഎസ്ആര്‍ടിസി ബസുകൾ സജ്ജീകരിച്ചിരുന്നു.

കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആർ, കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ടി.ജെ ഐസക്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് ആൻ്റ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി. കെ ശശീന്ദ്രൻ, മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകിയ എച്ച്.എം എൽ കമ്പനി പ്രതിനിധി ബിനിൽ ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ ജെ. അരുൺ, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ ശേഖർ ലൂക്കോസ് കുര്യാക്കോസ്, കെ.എസ്.ഡി.എം.എ അംഗം ഡോ ജോയ് ഇളമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാഘവൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാ രാമസ്വാമി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി നാസർ, രാജു ഹെജമാടി കെ, രാധാമണി ടീച്ചർ, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായഎൻ.കെ സുകുമാരൻ, സി.കെ നൂറുദ്ദീൻ, കെ. റഫീഖ് (ജില്ലാ സെക്രട്ടറി, സിപിഐഎം) ഇ.ജെ ബാബു (ജില്ലാ സെക്രട്ടറി, സിപിഐ),എൻ.ഡി അപ്പച്ചൻ (പ്രസിഡന്റ്, ഡിസിസി), ജോസഫ് മാണിശ്ശേരി (പ്രസിഡന്റ്, കേരള കോൺഗ്രസ് എം), കെ.കെ. അഹമ്മദ് ഹാജി (പ്രസിഡന്റ്, ഐയുഎംഎൽ), ശിവരാമൻ സി.എൻ (പ്രസിഡന്റ്, എൻസിപി) മുഹമ്മദ് പഞ്ചാര (ജില്ലാ സെക്രട്ടറി, ഐഎൻഎൽ), പ്രശാന്ത് മലവയൽ (ജില്ലാ പ്രസിഡന്റ് ബിജെപി) ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.