വി.എസ് അച്യുതാനന്ദന് ആദരാജ്ഞലി അർപ്പിക്കുന്നതിന് കേരള ഹൗസിൽ സൗകര്യമൊരുക്കും.
ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരാജ്ഞലി അർപ്പിക്കുന്നതിന് കേരള ഹൗസിൽ സൗകര്യമൊരുക്കും. (22/07/2025) രാവിലെ 8.30 മുതൽ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന വി.എസ് അച്യുതാനന്ദൻ്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനും അനുശോചനം രേഖപ്പെടുത്തുന്നതിനും ഏവർക്കും സൗകര്യമുണ്ടാവും. ഔദ്യോഗിക ദുഃഖാചരണം തീരുന്നത് വരെ കേരള ഹൗസിൽ ഇതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.

Comments