എം നാരായണൻകുട്ടിയുടെ വിയോഗം - ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും തീരാനഷ്ടം : കെ.സുധാകരൻ, എം.പി.എം; .നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.
എം.നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അനുശോചിച്ചു
കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം എം.നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അനുശോചിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പൊതുജീവിതം നയിച്ച അദ്ദേഹം തികഞ്ഞ മതേതരവാദിയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ എം നാരായണന്‍കുട്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.സൗമ്യശീലനായ അദ്ദേഹം എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. ദീര്‍ഘനാളത്തെ ആത്മബന്ധമാണ് തനിക്ക് നാരായണന്‍കുട്ടിയുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിക്കാലം മുതല്‍ തനിക്ക് നാരായണന്‍കുട്ടിയെ അടുത്തറിയാം. ഏത് പ്രതിസന്ധിഘട്ടത്തിലും കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടനയുടെ ഐക്യത്തിനായി പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.മികച്ച സഹകാരി കൂടിയായിരുന്നു. സഹകരണ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എം. നാരായണന്‍കുട്ടി മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് നൽകിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും എം.നാരായണന്‍കുട്ടിയുടെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എം നാരായണൻകുട്ടിയുടെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും തീരാനഷ്ടമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ, എം.പി.
കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കരുത്തും സംഘടനാ ശേഷിയും രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച പല പ്രതിസന്ധി ഘട്ടത്തിലും എന്നോടൊപ്പം ചേർന്ന് നിന്ന പ്രിയ സ്നേഹിതൻ എം. നാരായണൻ കുട്ടിയുടെ വിയോഗം ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. സൗമ്യനും സത്യസന്ധനുമായ ഒരു നേതാവിനെയാണ് നാരായണൻകുട്ടിയുടെ നിര്യാണത്തോടെ നഷ്ടമായത് . അരനൂറ്റാണ്ടിലേറെ കാലമായി എനിക്ക് അദ്ദേഹവുമായി ഹൃദയബന്ധം ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ അകാല വിയോഗം എനിക്ക് വ്യക്തിപരമായി നികത്തുവാൻ പറ്റാത്ത നഷ്ടം കൂടിയാണ്. ആപത്ഘട്ടത്തിലും കൈവിടാത്ത ഒരു പോരാളിയായിരുന്നു നാരായണൻകുട്ടി . എന്റെ രാഷ്ട്രീയ പ്രതിസന്ധികളിൽ എന്നോടൊപ്പം ഉറച്ച് നിന്ന സഹപ്രവർത്തകൻ കൂടിയാണ് എം.നാരായണൻകുട്ടി . സൗമ്യമായ പെരുമാറ്റത്തിലൂടെ പ്രവർത്തകരെയും നേതാക്കളെയും ചേർത്തുപിടിച്ച അദ്ദേഹം എന്നും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തായിരുന്നു. എം നാരായണ കുട്ടിയുടെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും , കണ്ണൂരിലെ യുഡിഎഫിനും തീരാനഷ്ടമാണ് .
കെ.എസ്.യു സംസ്ഥാന ഭാരവാഹിത്വം മുതൽ പാർട്ടിയിൽ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോഴും മികച്ച സംഘാടകനായും പ്രായോഗിക തലത്തിലൂടെ തീരുമാനങ്ങൾ കൈക്കൊണ്ടും മികവ് തെളിയിച്ച അതിലൊക്കെ ഉപരി എനിക്കേറ്റവും പ്രിയങ്കരനായ സഹപ്രവർത്തകൻ കൂടിയായിരുന്നു എം.നാരായണൻ കുട്ടി .
അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ ഓർമകൾക്കു മുമ്പിൽ ഞാൻ നമ്രശിരസ്കനാകുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളുടെയും, സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട് ആത്മാവിന് നിത്യശാന്തി നേരുന്നു.
കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം എം.നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.
വിദ്യാര്‍ത്ഥി സംഘടനാകാലം മുതല്‍ താനുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍, പ്രത്യേകിച്ച് പയ്യന്നൂരില്‍ കോണ്‍ഗ്രസിനെ വളര്‍ത്തുന്നതില്‍ നിരവധി സംഭാവനകള്‍ നല്‍കിയ എം.നാരായണന്‍കുട്ടി മികച്ച സംഘാടകനായിരുന്നു. അധികാരത്തോടും പദവികളോടും ഭ്രമമില്ലാതെ മുഴുവന്‍ സമയം കോണ്‍ഗ്രസിന്റെ ഐക്യത്തിനും സംഘടനയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി പൊതുജീവിതം മാറ്റിവെച്ച സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ആശയങ്ങളും മൂല്യങ്ങളും എക്കാലവും ഉയര്‍ത്തിപ്പിടിച്ച പൊതുജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.മികച്ച സഹകാരി കൂടിയായിരുന്ന എം.നാരായണന്‍കുട്ടി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു.സൗമ്യശീലനായ അദ്ദേഹം എല്ലാവര്‍ക്കും സര്‍വ്വസമ്മതനായിരുന്നു.ജ്യേഷ്ഠ തുല്യനായ എം.നാരായണന്‍കുട്ടിയുടെ വേര്‍പാട് വ്യക്തിപരമായി തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Comments