ജയിൽ ചാടിയ ഗോവിന്ദചാമി മണിക്കൂറുകൾക്കകം കണ്ണൂർ പോലീസിന്റെ പിടിയിൽ.
കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. ജയില്‍ ചാടി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീടിന് സമീപത്തുളള ഒരു കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. സാഹസികമായിട്ടാണ് നാട്ടുകാരും പോലീസും ഈ കൊടുംകുറ്റവാളിയെ പിടികൂടിയത്. പ്രദേശവാസികളായ ചിലരാണ് തളാപ്പില്‍ വെച്ച് ഗോവിന്ദച്ചാമിയെ കണ്ടതായി പോലീസിനെ അറിയിച്ചത്.

Comments