ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു

 



മാനന്തവാടി ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എരുമത്തെരുവ് മുതല്‍ ബിഷപ്പ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംങ്ഷന്‍ മുതല്‍ സെന്റ് ജോസഫ് ആശുപത്രി വരെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ് മൂസ, ലേഖ രാജീവന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി. വി ജോര്‍ജ്ജ്, വി.യു ജോയി, പി.എം ബെന്നി, ഷിബു കെ ജോര്‍ജ്ജ്, ബാബു പുളിക്കല്‍, മാര്‍ഗരറ്റ് തോമസ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ.ഉസ്മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.