കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യ ശേഖരണം തുടങ്ങി. Kannur news

 



കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യം ഹരിതകർമ സേനാംഗങ്ങൾവഴി ശേഖ രിക്കാനുള്ള പ്രത്യേക ക്യാമ്പയിൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേന, ഓരോ വാർഡിലും ഇതിനായി പ്രത്യേക ക്യാമ്പ് സങ്കടിപ്പിക്കും. പുനഃചംക്രമണംചെയ്യാൻ സാധിക്കുന്ന ഇ മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത് .ഇ മാലിന്യത്തിൻ്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുക യാണ് ഉദ്ദേശ്യം. പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണ ങ്ങളാണ് ഇ മാലിന്യം.സിആർടി ടെലിവിഷൻ, റഫ്രി ജറേറ്റർ, വാഷിങ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കിബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻ്റർ, ഫോ ട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോ ക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോ ഡം, എയർ കണ്ടീഷണർ, ബാറ്റ റി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബി ലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂ ളർ, ഇൻഡക്ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതി ൽപ്പെടുന്നു. ട്യൂബ് ലൈറ്റ് സി എഫ് എൽ തുടങ്ങിയ ഹാസാർഡ് മാലിന്യങ്ങളും( പണം നൽകാതെ) ശേഖരിക്കുന്നുണ്ട്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷമീമ , അഡീഷണൽ സെക്രട്ടറി ഡി ജയകുമാർ, ക്ലീൻ സിറ്റി മാനേജർ ഷൈൻ പി ജോസ്, എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തളാപ്പിൽ നിന്നുള്ള ഷിബില യിൽ നിന്നും ഇ മാലിന്യങ്ങൾ സ്വീകരിച്ച് ആയതിനുള്ള തുകയും നൽകി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.