ഉന്നത വിജയിളെ അനുമോദിച്ചു.
കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അലുംനിയുടെ ആഘോഷത്തിൻ്റെ ഭാഗമായി അവാർഡ് ജേതാക്കൾക്കുള്ള സ്നേഹാദരവും നീറ്റ്, പ്ലസ് 2, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും "ഓർമ്മത്തോപ്പ് ഫെസ്റ്റ്" എന്ന പേരിൽ സംഘടിപ്പിച്ചു,സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ശഹ്ഷാദ് ഉദ്ഘാടനം ചെയ്തു,കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഓർമ്മത്തോപ്പ് പ്രസിഡണ്ടുമായ സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ എ ഡി എം ഒ മുഹമ്മദ് അസ്ലം, പി ടി എ പ്രസി. റമീസ്, മദർ പി ടി എ പ്രസിഡണ്ട് മുഹസിന, സ്റ്റാഫ് സിക്രട്ടറി പി മുനീർ, ഓർമ്മത്തോപ്പ് സിക്രട്ടറി എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ സംസാരിച്ചു.കെ എം ആഷിഖ്, സമീറ മെഹബൂബ്, എം കെ പവിത്രി എന്നിവർക്ക് സ്നേഹാദരവ് നല്കി,ജനറൽ സിക്രട്ടറി ടി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ കെ ഷഹീദ നന്ദിയും പറഞ്ഞു, പരിപാടിയോടനുബന്ധിച്ച് നടന്ന പാചക മത്സരത്തിൽ കെ ഇ ശ്രീജ, സീനത്ത് തായത്ത്, ഷീജ ചന്ദ്രൻ, മെഹന്തി മത്സരത്തിൽ അനൂദ പർവീൻ, ഷഹ്സ ഷെറിൻ, എം ഷെസ, എന്നിവരും യഥാക്രമം ഒന്ന് മുതൽ മൂന്ന് സ്ഥാനം വരെ നേടി,മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വൈ. പ്രസിഡണ്ട് കെ നഫ്സത്ത്, സിക്രട്ടിമാരായ മിസ്റിയ ആശിഖ്, ഷഹനാസ് ഗസാലി എന്നിവർ നല്കി,എക്സിക്വിട്ടീവംഗങ്ങളായ ഷാഹിന ടീച്ചർ, പി എം റയീസ്, ടിഅനസ്, ഷഹനാസ് സിറാജ്, പി കെ അബൂ ഷാം, തുടങ്ങിയവർ നേതൃത്വം നല്കിയ പരിപാടി ഉമർ ഫാറൂഖ്, തനൂജ ഹാറൂൻ, പി കെ ഷഹനാസ് സഖ് ലൂൻ, ബി സമീറ, മനാസ്, സാബിറ ഹാരിസ് തുടങ്ങിയവർ നിയന്ത്രിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരവും കരോക്കെ ഗാനമേളയും നടന്നു.

Comments