പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി: എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു. Newsofkeralam




സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി, വൻപയർ തോരൻ, മല്ലിയില ചമ്മന്തി, പാൽ, ചൊവ്വാഴ്ച ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുകറി,കോവയ്ക്കതോരൻ, ബുധനാഴ്ച ചോറ്, സാമ്പാറ്, കടലമസാല, കാബോജ് തോരൻ, മുട്ട, വ്യാഴാഴ്ച ചോറ്, എരിശ്ശേരി, മുതിരതോരൻ,മല്ലിയില ചമ്മന്തി, പാൽ എന്നിവയാണ് പുതിക്കിയ പോഷക സമൃദ്ധമായ വിഭവങ്ങൾ.സ്‌കൂളിലെത്തിയ മന്ത്രിയെ കുരുന്നുകളാണ് വരവേറ്റത്. ഹെഡ്മാസ്റ്റർ റ്റി എ ജേക്കബും പിടിഎ പ്രസിഡന്റ് അഞ്ചു കെ ആറും മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.