രാജ്യ സ്നേഹവും മൂല്ല്യ ബോധവും കുട്ടികളെ കരുത്തരാക്കും : അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. Newsofkeralam
കണ്ണൂർ:രാജ്യ സ്നേഹവും മൂല്യബോധവും ചെറുപ്പം മുതൽ കുട്ടികളിൽ അങ്കുരിക്കാൻ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങൾ വഴി തെളിയിക്കുമെന്നും അത് അവർക്ക് കരുത്താകുമെന്നും കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ജവഹർ ബാൽ മഞ്ച് കൊടി പാറട്ടേ ചടങ്ങിന്റെ സംസ്ഥാനതല പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പതാക സണ്ണി ജോസഫ് ജവഹർ ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ സുരേഷ് കെ. കരുൺ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ കോ-ഓർഡിനേറ്റർ ഫെൻറസൽ, സംസ്ഥാന പ്രസിഡന്റ് ആദി ഹസ്സൻ, സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ, പി.മഹേഷ്, എസ്.ശ്രീനാഥ്, ജില്ലാ ചെയർ പേഴ്സൺ അഡ്വ.ലിഷ ദീപക്, സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, സംസ്ഥാ ജോസെക്രട്ടറി എസ്. ഇഷാനി, ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണ, ജില്ലാ കോ-ഓർഡിനേറ്റർമാരായ എം.പി. ഉത്തമൻ, സി.പി. സന്തോഷ് കുമാർ , എ.കെ. ദീപേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് സംസ്ഥാന ചെയർമാൻ സുരേഷ് കരുണിന് ഉപഹാരം നൽകി. 23 ബ്ലോക്കിലെ കോ-ഓർഡിനേറ്റർമാരും മണ്ഡലം ചെയർമാൻമാരും സത്യപ്രതിജ്ഞയെടുത്ത് ചുമതലയേറ്റു.

Comments