അറിയിപ്പ്. Newsofkeralam
തൃശ്ശൂർ സിറ്റി പോലീസ് അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും രാമവർമപുരം എ ആർ ക്യാമ്പ് വളപ്പിലും സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ വാഹനങ്ങൾ ലേലം ചെയ്യും. വാഹന ഉടമകൾ അല്ലെങ്കിൽ വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കുന്ന ഏതൊരു വ്യക്തിക്കും അതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി സെപ്റ്റംബർ 15 ന് മുമ്പായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2427574

Comments