കോടാലി സ്കൂളിൽ സീലിംഗ് തകർന്നത് പുനർനിർമിക്കും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: കെ കെ രാമചന്ദ്രൻ എം.എൽ.എ. Newsofkeralam
തൃശൂർ: പുതുക്കാട് മറ്റത്തൂർ പഞ്ചായത്തിലെ കോടാലി ജി.എൽ.പി സ്കൂളിൽ തകർന്നു വീണ ജിപ്സം സീലിംഗ് പുനർനിർമിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കോടാലി ജി.എൽ.പി സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചതിനു ശേഷം അറിയിച്ചതാണിത്.സീലിംഗ് പൂർണമായും തകർന്നു വീണതിലുണ്ടായ നിർമാണ അപാകത പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയ്ക്കൊപ്പം സ്‌കൂൾ സന്ദർശിച്ചു.

Comments