പയ്യന്നൂർ സുലോചന കൊലപാതകം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. Newsofkeralam
കണ്ണൂർ/തിരുവനന്തപുരം: പയ്യന്നൂർ സുലോചന കൊലപാതകം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 76 വയസ് പ്രായമുള്ള സുശീലയുടെ കൊലപാതകകേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷമായി ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് മനസ്സിലായെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് കേസന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡി. ജി. പി ഉത്തരവ് ഇറക്കുകയായിരുന്നു.ഇതിനെ തുടർന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്. പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. അനിൽ കുമാർ എം വി കേസന്ന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എസ്പി ബാലകൃഷ്ണൻ നായരും അനിൽ കുമാറും ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സുലോചന മരിച്ച നിലയിൽ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.
പി.പി ദിവ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചയാൾ അറസ്റ്റിൽ.
https://newsofkeralam.blogspot.com/2025/07/kannur-news_24.html
ഓപ്പറേഷന്‍ ഡി -ഹണ്ട്: 85 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
https://newsofkeralam.blogspot.com/2025/08/85-newsofkeralam.html

Comments