ചരമം / പുതുക്കുടി കുഞ്ഞിപ്പുരയിൽ പി.കെ പക്കർ. Newsofkeralam
കാഞ്ഞിരോട്. : കാഞ്ഞിരോട് - ചക്കരക്കൽ റോഡിൽ ഹിറാ ബസ് സ്റ്റോപ്പിന് സമീപം ബദരിയ മഹലിൽ താമസിക്കുന്ന പുതുക്കുടി കുഞ്ഞിപ്പുരയിൽ പി കെ പക്കർ (93) നിര്യാതനായി. പുറത്തീൽ സ്വദേശിയാണ്. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കുർഗിലെ കക്കബോയിലെ ആദ്യകാല വ്യാപാരിയുമായിരുന്നു. ഭാര്യ : ഫാത്തിമ പള്ളിക്കൽ കുഞ്ഞിപുനത്തിൽ (കാഞ്ഞിരോട്). മക്കൾ: നൗഷാദ് (ഖത്തർ), ഷാജഹാൻ (ദമാം), സിയാദ് (കാഞ്ഞിരോട്), ഹൈയറുനിസ (പുറത്തീൽ). ജാമാതാക്കൾ : മൂസാൻകുട്ടി (പുറത്തീൽ), ഫൗസിയ (ചേലോറ), ഷഫ്‌ന (ചാല), ഹൈയറുനിസ (കുറ്റ്യാട്ടൂർ). സഹോദരി : പരേതയായ കുഞ്ഞാമിന (കൂടാളി). കബറടക്കം തിങ്കളാഴ്ച രാവിലെ 9. 30ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

Comments