കണ്ണൂർ ദസറയുടെ വരവറിയിച്ച് വിളംബര ജാഥ നടത്തി; മുത്തുകുടകളുടെയും ചെണ്ട വാദ്യമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയോടു നടത്തപ്പെട്ട ഘോഷയാത്ര അക്ഷരാത്ഥത്തിൽ ദസറയുടെ വരവറിയിക്കുന്നതായിരുന്നു. ✍️ ✍️ ✍️ Newsofkeralam


👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സെപ്തംബർ 23 മുതൽ ഒക്ടോബർ 1 വരെ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടക്കുന്ന ദസറ ആഘോഷ പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചരിത്രമുറങ്ങുന്ന വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ സി അനിൽകുമാർ, കെ നാരായണൻ കുട്ടി, എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ മേയർ ഡെപ്യൂട്ടി മേയർ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൗരപ്രമുഖർ,വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, യുവജന സംഘടനകൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ , കുടംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. മുത്തുകുടകളുടെയും ചെണ്ട വാദ്യമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയോടു നടത്തപ്പെട്ട ഘോഷയാത്ര അക്ഷരാത്ഥത്തിൽ ദസറയുടെ വരവറിയിക്കുന്നതായിരുന്നു. ഞായറാഴ്ച രാവിലെ കലക്ട്രേറ്റ് മൈതാനത്ത് നടക്കുന്ന മെഗാ ശുചീകരണ പ്രവൃത്തി ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും . വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവസേഴ്സിൻ്റെയും വാട്സ്ആപ് ഗ്രൂപ്പുകളുടെയും സംഗമം ,കലാകായിക പരിപാടികൾ എന്നിവ നടക്കും. എല്ലാ പരിപാടികളിലും മുഴുവൻ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.