ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. Newsofkeralam




തിരുവനന്തപുരം: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത്. അർത്തുങ്കൽ പൊലീസ് സ്റ്റേഷനാണ് ആദ്യം അംഗീകാരം ലഭിച്ചത്. കുത്തിയതോട് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിഐഎസ് ഡയറക്ടർ വെങ്കട നാരായണനിൽ നിന്ന് എംഎൽഎയും കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. അജയമോഹനും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ആറു മാസത്തെ പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ. ബിഐഎസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷൻ സന്ദർശിച്ച് നൽകിയ മാർഗ നിർദ്ദേശമനുസരിച്ചാണ് മികച്ച സേവനവും സൗകര്യവും ഉറപ്പാക്കിയത്. ക്രമസമാധാനപരിപാലനം, കുറ്റാന്വേഷണം, പരാതി തീർപ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ-ഹരിതചട്ട പരിപാലനം, ദൈനംദിന പ്രവർത്തനത്തിൽ ആധുനിക സാങ്കതികവിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളിൽ ബിഐഎസ് നിഷ്കർഷിക്കുന്ന മികവ് കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.