കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു.
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.
കണ്ണൂർ : കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂരിലെ പ്രശസ്ത ജ്വല്ലറിയായ കൃഷ്ണ ജ്വല്ലറി കേസ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ സിന്ധുവിനെ ചോദ്യംചെയ്ത് കണ്ണൂർ ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2023ൽ ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടുമാരായ എം.പി വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ യൂണിറ്റ് ഇൻസ്പെക്ടർ അനീഷ് ബി, ആണ് കേസ് അന്വേഷിച്ചത് അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ശ്രീജിത്ത്, എ.എസ്.ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരാണ് ഉണ്ടായിരുന്നത് കുറ്റപത്രത്തിൽ സിന്ധുവും ഭർത്താവ് ബാബുവുമാണ് പ്രതികൾ. കൃഷ്ണ ജ്വല്ലറി മാനേജിങ് പാര്‍ട്ണല്‍ ഡോ സി.വി രവീന്ദ്രനാഥിന്റെ പരാതിയില്‍ ജൂലൈ മൂന്നാം തീയ്യതിയാണ് സിന്ധുവിനും ഭർത്താവ് ബാബുവിനുമേതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളില്‍ കൃത്രിമം കാണിച്ചു ഏഴരകോടിതട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. 65 ഓളം രേഖകളും 60 സാക്ഷികളെയും ചോദ്യം ചെയ്തതിന് ശേഷം ചൊവ്വാഴ്ച കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ചു.

Comments