കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.


👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

കണ്ണൂർ : കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ ഒത്തു ചേർന്ന ജന സഞ്ചയത്തെ സാക്ഷി നിർത്തി മേയർ മുസ്ലിഹ് മഠത്തിൽ ഉദ്‌ഘാടനം കർമ്മം നിർവഹിച്ചു. കണ്ണൂർ ദസറ നടത്തിപ്പ് മുഖേന മേയറുടെ ദുരിതാശ്വാസ നിധിയിലൂടെ നൂറു കണക്കിന് പാവപ്പെട്ടവർക്ക് സമാശ്വാസം നൽകുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു . ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം ഉണ്ണിരാജ ചെറുവത്തൂർ, ജില്ല കളക്ടർ അരുൺ കെ വിജയൻ ഐ എ എസ് , എസ് ബി ഐ ജനറൽ മാനേജർ അനൂപ് പ്രസന്നൻ , കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകാന്ത് വി കെ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. , മുൻ മേയർ അഡ്വ ടി ഒ മോഹനൻ , ഡി സി സി സെക്രട്ടറി വി വി പുരുഷോത്തമൻ , മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി ,ബി ജെ പി കണ്ണൂർ നോർത്ത് പ്രസിഡണ്ട് കെ കെ വിനോദ് കുമാർ , സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ ,ഡി ടി പി സി സെക്രട്ടറി സൂരജ് പി കെ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കെ രാഗേഷ് , പി ഷമീമ ടീച്ചർ, എം പി രാജേഷ് , വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്‌തീൻ , സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ ടി രവീന്ദ്രൻ , എൻ ഉഷ , എന്നിവർ സംസാരിച്ചു. കലാഭവൻ ദിൽനരാജിന്റെ സംഗീതാർച്ചന, അഴീക്കോട് ശ്രീ ഗണേഷ് കളരി പരിശീലന കേന്ദ്രത്തിന്റെ കളരിപ്പയറ്റ് , ഡോ വിദ്യാലക്ഷ്മി കലാക്ഷേത്രത്തിൻറെ ഭരതനാട്യവും അരങ്ങേറി. തുടർന്ന് തടിച്ചു കൂടിയ ആയിരങ്ങളെ ഇളക്കി മറിച്ചു കൊണ്ട് ആൽമരം മ്യൂസിക് ബാൻഡിന്റെ മ്യൂസിക്കൽ ഷോയും അരങ്ങേറി. രണ്ടാം ദിവസമായ നാളെ വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത മാധ്യമ പ്രവർത്തക മാതു സജി വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് സന്ധ്യ നമ്പ്യാർ&ടീമിന്റെ ക്ലാസിക്കൽ & സെമി ക്ലാസിക്കൽ ഫ്യൂഷൻ , സ്പേസ് കണ്ണൂരിന്റെ തിരുവാതിര ,ധ്വനി രാജ് & ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം , പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ ,ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം , ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം എന്നിവയും നടക്കും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.