രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയാറാക്കി കണ്ണൂർ കോർപ്പറേഷൻ.



കണ്ണൂർ: ഇന്ത്യയിൽ തന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപ്പറേഷൻ എന്ന നേട്ടം ഇനി കണ്ണൂർ കോർപ്പറേഷന്. ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ തയാറാക്കിയ ജല ബജറ്റ് കണ്ണൂർ ദസറ വേദിയിൽ മേയർ മുസ്ലീഹ് മഠത്തിൽ പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബഡ്‌ജറ്റ്. ശാസ്ത്രീയമായ രീതിശാസ്ത്രം ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും ജലലഭ്യ തയും, ആവശ്യകതയും കണ്ടെത്തി അതിലൂടെ ജലമിച്ചമാണോ, കമ്മിയാണോ എന്ന് മനസ്സിലാക്കി ജലകമ്മിയുള്ള കാലത്തേക്ക് ജലമിച്ചമുള്ള സമയത്ത് ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും ജലമലനീകരണം, ജല ദുരൂപയോഗം തടയാനും ജലഗുണത ഉറപ്പു വരുത്താനുമുള്ള കർമ്മ പരിപാടി തയ്യാറാക്കലാണ് ജലബഡ്ജറ്റ് കൊണ്ട് ഉദ്ദേ ശിക്കുന്നത്. സംസ്ഥാനസർക്കാരിൻ്റെ 100 ദിന കർമ്മപ രിപാടി ഉൾപ്പെടുത്തി ഹരിത കേരള മിഷൻ തദ്ദേശസ്ഥാപനതലത്തിൽ തയ്യാറാക്കുന്ന ജനകീയ ജലബഡ്‌ജറ്റ് ഭാവി കേരളത്തിൻ്റേയും വരും തലമുറയുടേയും ജലസുരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക രേഖയാണ്.ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 6 സോണുകളെ ആയി വരുന്ന 55 വാർഡുകളിലെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഹരിത കേരള മിഷൻ്റെ സഹായത്തോടു കൂടി ജല ബജറ്റ് തയാറാക്കിയത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.