കാഞ്ഞിരോട് പൗര പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കൂടാളി ഹൈസ്കൂൾ റിട്ട അധ്യാപകനുമായ ടി. അബ്ദുൽ ഖാദർ മാസ്റ്റർ (86) നിര്യാതനായി.
കാഞ്ഞിരോട് : ചക്കരക്കൽ റോഡിൽ ഹിറ ബസ്റ്റോപ്പിന് സമീപം കുഞ്ഞിമുക്കണ്ണിയിൽ താമസിക്കുന്ന കാഞ്ഞിരോട് പൗര പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കൂടാളി ഹൈസ്കൂൾ റിട്ട അധ്യാപകനുമായ ടി. അബ്ദുൽ ഖാദർ മാസ്റ്റർ (86) നിര്യാതനായി. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരോട് യൂണിറ്റ് പ്രസിഡന്റ്, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് സ്ഥാപക അംഗം, അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ പ്രഥമ പ്രിൻസിപ്പൽ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരിന്നു. ഭാര്യ: പള്ളിക്കച്ചാലിൽ കുഞ്ഞി ഫാത്തിമ. മക്കൾ : മഹ്ബൂബ് (ചെന്നൈ), മുഹമ്മദ് ഷമീം (സീക്രറ്റ്സ് കണ്ണൂർ), ഹബീബ (മായൻമുക്ക്), സെറീന (റിയാദ്), റസിയ, ജുനൈസ, ജസീല. ജമാതാക്കൾ: മൊയ്‌ദീൻ പാറക്കൽ (സ്പോർട്സ് ക്യാമ്പസ് കണ്ണൂർ), അബ്ദുൽ മജീദ് (റിയാദ്), സിദ്ധീഖ് (വലിയന്നൂർ), നജീബ് (കടങ്കോട്), ദാവൂദ് (റിയാദ് ), ജയ്യിദ (കാഞ്ഞിരോട് ), നസ്രി (കതിരൂർ). സഹോദരങ്ങൾ: ഹുസൈൻ, അബ്ദുള്ള കുട്ടി, ഫാത്തിമ, പരേതരായ അബ്ദുൽ അസിസ്, ആയിസുമ്മ, നഫീസ, കുഞ്ഞാമിന മയ്യത്ത് നമസ്കാരം ഇന്ന് (02-10-2025) വൈകുന്നേരം 5 മണിക്ക് കാഞ്ഞിരോട് പഴയ പള്ളിയിൽ.

Comments