അമിതവേഗത്തിൽ കാർ പോലീസുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ചു : രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വളപട്ടണം: അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് ട്രാഫിക് ഡ്യൂട്ടിയിൽ പ്രവർത്തിച്ചിരുന്ന സബ് ഇൻസ്പെക്ടറെ ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.വളപട്ടണം പാലത്തിനടുത്ത് ഡ്യൂട്ടിയിൽ പ്രവർത്തിച്ചിരുന്ന സബ് ഇൻസ്പെക്ടർ വിപിൻ പി.എംനെ ഇടിച്ച വാഹനമാണ് അപകടത്തിന് കാരണം. അപകടകരമായി ഓടിച്ചു വന്ന വാഹനത്തെ നിർത്തുവാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ സമയം അമിതവേഗത്തിലും അപകടകരമായ രീതിയിലുമായാണ് വാഹനം എത്തിയതെന്ന് പുറകിൽ വന്ന വാഹന യാത്രക്കാരും പോലീസിനോട് പരാതിപ്പെടുകയും ചെയ്തു. പോലീസ് വാഹനം റോഡരികിലേക്ക് നിർത്തുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കാർ അതിവേഗം മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ എസ്‌ഐ വിപിൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.വാഹനം തടഞ്ഞുനിർത്തിയ പോലീസുകാർ മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ. കെ (23)യും സഹയാത്രികൻ മാട്ടൂർ സ്വദേശി നിയാസ് പി.പി. (22)യെയും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ഫായിസിന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

Comments