തളിപ്പറമ്പ് തീപിടുത്തം വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം : ടി ഒ മോഹനൻ. Newsofkeralam






കണ്ണൂർ : തളിപ്പറമ്പ് നാഷണൽ ഹൈവേയിൽ ബസ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടങ്ങളിൽ ഇന്നുണ്ടായ തീപ്പിടുത്തത്തിൽ വലിയ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലെടുത്ത് ഉപജീവനം നയിക്കുന്ന മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും സർക്കാർ അർഹമായ നഷ്ടപരിഹാരവും ഉപജീവന പാക്കേജും പ്രഖ്യാപിക്കണമെന്ന് കെപിസിസി മെമ്പർ അഡ്വ ടി.ഒ മോഹനൻ ആവശ്യപ്പെട്ടു. കെട്ടിടമുടമകൾക്ക് കെട്ടിടം അതേ സ്ഥലത്ത് പുനർ നിർമ്മിക്കുന്നതിന് നിയമങ്ങളിലും ചട്ടങ്ങളും ഇളവു നൽകുന്നതിനും മിഠായിത്തെരുവ് മോഡൽ നഷ്ടപരിഹാരം നൽകുന്നതിനും ആവശ്യമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫയർഫോഴ്‌സിനോടും പോലീസിനോടും റവന്യൂ അധികാരികളോടും ഒപ്പം നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്നും എന്നാൽ ദുരന്തമുഖത്ത് പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകേണ്ട ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായി എന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക കോൺഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.