തട്ടുകടകളില്‍ രാത്രികാല ശുചിത്വ പരിശോധന നടത്തി; നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ്. Newsofkeralam

 



തട്ടുകടകളില്‍ ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും രാത്രികാല ശുചിത്വ പരിശോധന നടത്തി. കഴിഞ്ഞ രാത്രിയിലാണ് പതിനൊന്നങ്ക ഉദ്യോഗസ്ഥരുടെ സംഘം കാസര്‍കോട് നഗര സഭയിലെ തട്ടുകടകളിലെ ശുചിത്വ പരിശോധന നടത്തിയത്. പരിശോധിച്ച പന്ത്രണ്ട് കടകളില്‍ എഴെണ്ണത്തിനും ശുചിത്വനിലവാരമുയര്‍ത്താന്‍ വേണ്ട നോട്ടീസ് നല്‍കി. പുകയില നിയന്ത്രണ നിയമം ലംഖിച്ച നാല് കടകളില്‍ പിഴ ചുമത്തി. നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് അറിയിച്ചു. ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ജില്ലയിലെ നഗരസഭകളും മറ്റു പ്രധാന നഗരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും തുടര്‍ ദിവസങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് ജില്ലമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍. ബിമല്‍ഭൂഷന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. ബി. ആദിത്യന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍. എ. ഷാജു, ക്‌ളീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. വി. സജീവന്‍,മധു. കെ, ജെ. എച്ച്. ഐ മാരായ രാധാകൃഷ്ണന്‍ കെ. ജി,ആശ മേരി, ജിബി. ജി. ആര്‍,സുനില്‍ കുമാര്‍,ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.