യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.



കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 56 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 38 സീറ്റിലും മുസ്ലിംലീഗ് 18 സീറ്റിലും മത്സരിക്കും.മുന്‍ ഡപ്യൂട്ടി മേയര്‍ പി ഇന്ദിര പയ്യാമ്പലത്തും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആദികടലായി ഡിവിഷനിലും ജനവിധി തേടും. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ മുണ്ടയാട് ഡിവിഷനില്‍ മത്സരിക്കും. മുന്‍സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം എന്‍. അജിത്ത് താളിക്കാവ് ഡിവിഷനില്‍ മത്സരിക്കും. ജവഹര്‍ ബാലമഞ്ച് സംസ്ഥാന കോ ഓഡിനേറ്റര്‍ അഡ്വ. ലിഷാ ദീപക്ക് വനിതാ സംവരണ ഡിവിഷനായ തായത്തെരുവില്‍ ജനവിധി തേടും.

കോണ്‍ഗ്രസ് മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ഥികളും

പി. ദീപ - പള്ളിയാംമൂല (വനിത) , പി.അശോകന്‍ -കുന്നാവ് (ജനറല്‍ി. കെ. സി. ശ്രീജിത്ത് - കൊക്കേന്‍ പാറ (ജനറല്‍) 'പ്രീത വിനോദ് - പള്ളിക്കുന്ന് (വനിത ),അനൂപ് ബാലന്‍ - ഉദയം കുന്ന് (ജനറല്‍), രമേശന്‍ പാണ്ടന്‍ -പൊടിക്കുണ്ട് (ജനറല്‍), ഉഷാകുമാരി. കെ-കൊറ്റാളി (വനിത ), കെ. ശ്രീജ - അത്താഴക്കുന്ന് ( വനിത ), പനയന്‍ ഉഷ-തുളിച്ചേരി (എസ്. സി. ജനറല്‍) കെ. സുമ -വലിയനൂര്‍ (എസ് സി . വനിത ) , കെ. ഷീന - ചേലോറ (വനിത ) , പ്രമീള. എ - മാച്ചേരി (വനിത) ,എം. റഫീഖ്-പള്ളിപ്പൊയില്‍ ( ജനറല്‍), പാര്‍ഥന്‍ ചങ്ങാട്ട് - കാപ്പാട് (ജനറല്‍), ടി. സിതാര-എളയാവൂര്‍ സൗത്ത് (എസ്.സി വനിത), ശ്രീജമഠത്തില്‍-മുണ്ടയാട് (വനിത), ടി. പ്രദീപന്‍ - എടച്ചൊവ്വ (ജനറല്‍), അഡ്വ. അശ്വിന്‍ സുധാകര്‍-കാപ്പിച്ചേരി (ജനറല്‍) , സ്വപ്ന കെ - മേലെ ചൊവ്വ ( വനിത ), കെ.പി. സീന - കിഴ്ത്തള്ളി ( വനിത ) , ഹസീന.കെ - ആറ്റടപ്പ (വനിത), പി. കെ. പ്രീത-ചാല ( വനിത ) , അഖില്‍ കെ.വി - എടക്കാട് (ജനറല്‍), അഡ്വ. സോന ജയറാം - ആലിങ്കില്‍ (വനിത), ശ്രുതി. കെ. പി-കീഴുന്ന (വനിത),ഉഷാകുമാരി കെ.കെ -തോട്ടട (വനിതാ. റിജില്‍ മാക്കുറ്റി - ആദികടലായി ( ജനറല്‍), മൊഹ്സീന ഫൈസല്‍ -കാഞ്ഞിര (വനിത) എ മിത്രന്‍-കുറുവ (ജനറല്‍) മുഹമ്മദ് ശിബില്‍ കെ.കെ - വെത്തിലപ്പള്ളി (ജനറല്‍), നാമത്ത് ഗിരീശന്‍ - ചൊവ്വ (ജനറല്‍), അഡ്വ. റോഷ്ന അഷറഫ്-സൗത്ത് ബസാര്‍ (വനിത ) , ഷമ്മി എന്‍ പി - ടെമ്പിള്‍ (വനിത ) , അഡ്വ ലിഷാ ദീപക് - തായത്തെരു (വനിത ), രേഷ്മ വിനോദ്-കാനത്തൂര്‍ (വനിത),അഡ്വ.പി. ഇന്ദിര-പയ്യാമ്പലം ( വനിത ) , അജിത്ത് പാറക്കണ്ടി-താളിക്കാവ് (വനിത),ഉമേഷ് കണിയാങ്കണ്ടി-പഞ്ഞിക്കയില്‍ (ജനറല്‍)

മുസ്ലിം ലീഗ് മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ഥികളും

ടി.പി. ജമാല്‍ -തളാപ്പ്, സി. കെ. ഷബീര്‍ - കക്കാട്, സുബൈര്‍കിച്ചിരി -കക്കാട് നോര്‍ത്ത്, വി.കെ. മുഹമ്മദലി - ശാദുലിപ്പള്ളി, അര്‍ഷാദ് 'എ - പള്ളിപ്രം, കെ. പി.താഹിര്‍-വാരം, മുര്‍ഷിദ് കെ. ടി -അതിരകം, ബിസ്മില്ലാബീവി-എളയാവൂര്‍ നോര്‍ത്ത് , ഖൗലത്ത് പി - താഴെ ചൊവ്വ, മുസ്തഫ സി.വി-തിലാന്നൂര്‍,ഫസ്ലിം ടി.പി.ഏഴര,പി.ഷമീമ ടീച്ചര്‍ -പടന്ന , നിസാമി.സി-നീര്‍ച്ചാല്‍, കെ. എം. സാബിറ ടീച്ചര്‍ - അറക്കല്‍, സിറാജ്, എം ആയിക്കര ,സഹദ് മാങ്കടവന്‍-കസാനക്കോട്ട,റിഷാം എം 'താണ , റഫ്ന സി.വി - ചാലാട് 'മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി ഷമീമ ടീച്ചര്‍ പടന്ന ഡിവിഷനിലും, കെ. എം. സാബിറ ടീച്ചര്‍ അറക്കല്‍ ഡിവിഷനിലും ഇക്കുറിയും ജനവിധി തേടുന്നു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. താഹിര്‍ വാരം ഡിവിഷനില്‍ ജനവിധി തേടുന്നുണ്ട്.

കോര്‍പറേഷന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുള്‍ കരീം ചേലേരി,അഡ്വ. ടി ഒ മോഹനൻ ,കെ ടി സഹദുള്ള എന്നിവരാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.