പി.എം.ശ്രീ വിഷയത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധം. Newsofkeralam
കണ്ണൂർ : കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വൈകുന്നേരം 4 മണിക്ക് ഗസ്റ്റ് ഹൗസിൽ നിന്നും ഇ.പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഇറങ്ങുമ്പോൾ പ്രഭാത് ജംഗ്ഷനിൽ വെച്ചാണ് കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആർ.എസ്.എസുമായി വീണ്ടും രഹസ്യബാന്ധവത്തിലേർപ്പെട്ട പിണറായി വിജയനെ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന് തീരെഴുതിക്കൊടുക്കാൻ അനുവദിക്കില്ലെന്ന് ഫർഹാൻ മുണ്ടേരി അറിയിച്ചു.


Comments