യുഎഇ വാരം ഏരിയ കെഎംസിസിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. Newsofkeralam
ദുബൈ : ദുബൈ അൽ അവീർ ഫാർമിൽ വെച്ച് ചേർന്നു. ഷാഫി പിപിയുടെ അധ്യക്ഷതയിൽ മൊയ്തു മഠത്തിൽ ഉദ്ഘാടനം ചെയ്തു. യു.കെ മുഹമ്മദ് കുഞ്ഞി, അഹമ്മദ് അബ്ദുൽ റസൂൽ, അഡ്വ. മുനാസ്, കെഎംസിസി നേതാകളായ മുസ്തഫ പി, രിസാൽ മഠത്തിൽ, മുഹമ്മദ് അയാസ് തുടങ്ങിയവർ സംസാരിച്ചു. നമ്മുടെ നാട്ടിലെ ആദ്യത്തെ പൈലറ്റും നാടിന് അഭിമാനവുമായ കാപ്റ്റൻ മുഹമ്മദ് ഫറാസ് മൊയ്തുവിനെ ആദരിച്ചു.ശനിയാഴ്ച വൈകീട്ട് തുടങ്ങി ഞാറാഴ്ച രാവിലെ വരെ നീണ്ടുനിന്ന ക്യാമ്പിൽ പ്രവർത്തകർക്കുള്ള പഠനക്ലാസും വൈവിധ്യമാർന്ന പരിപാടികളും ആസ്വാദ്യകരമായ വിനോദങ്ങളും കൊണ്ട് നല്ലൊരു അനുഭവമാണ് പ്രവർത്തകർക്കു സമ്മാനിച്ചത്. വിവിധ എമിറേറ്റുകളിൽ നിന്ന് 60 ഓളം പ്രവർത്തകർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സാബിക് പികെ സ്വാഗതവും, റിയാസ് പിപി നന്ദിയും പറഞ്ഞു.

Comments