ടർഫൊരുങ്ങി ; ഇനി കളി വേറെ ലെവൽ. Newsofkeralam



കാസർഗോഡ്: ഉദുമ നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച കുണ്ടംകുഴിയിലെ ബേഡകം ഗവണ്മെന്റ് ടർഫ് ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവഹിച്ചു. നാടിന്റെ വികസനം കേവലം റോഡുകളും പാലങ്ങളും മാത്രമല്ലെന്നും കായിക മേഖലയുടെ വികസനവും നാടിന്റെ വികസനത്തിൽ പ്രധാനമാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ. എം എൽ എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 98 ലക്ഷം രൂപ ഉപയോഗിച്ച് ബേഡകം കുണ്ടകുഴിയിൽ നിർമിച്ച ടെർഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. ഒരു വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിന്റെ 25 ശതമാനം ഉപയോഗിച്ചാണ് ടർഫ് നിർമിച്ചതെന്നും എല്ലാവർഷവും സോക്കർ പോലുള്ള കായിക മാമാങ്കങ്ങൾ നടത്തുന്ന പഞ്ചായത്തിന് ടർഫ് ഒരു മുതൽക്കൂട്ടവുമെന്നും എം എൽ എ പറഞ്ഞു. കുണ്ടംകുഴി സ്കൂളിന് സമീപം ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എട്ട് സെന്റ് സ്ഥലത്താണ് 45 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള പുതിയ ടർഫ് കോർട്ട് യഥാർഥ്യമായത്. ബേഡഡുക്ക, കുറ്റി ക്കോൽ പഞ്ചായത്തുകളിലുള്ളവർക്ക് ഫുടബോൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ പരിശീലനം നടത്താനും ടൂർണമെന്റുകൾ സംഘടിപ്പിക്കാനും ടർഫ് വഴിയൊരുക്കും. ഗ്രൗണ്ടിൻ്റെ തുടർപരിപാലന ചുമതല ബേഡഡുക്ക ഗ്രാമപഞ്ചായത്തിനാണ്. കേരളോത്സവ വിജയികൾക്കുള്ള അനുമോദനവും സമയബന്ധിതമായി ടർഫ് കോർട്ടിന്റെ പണി പൂർത്തീകരിച്ച കോൺട്രാക്ടർമാരെയും വിവിധ മത്സരങ്ങളിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ക്ലബ്ബുകളെയും പരിപാടിയിൽ അനുമോദിച്ചു.ചടങ്ങിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലെയർ സി കെ വിനീത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി രഘുനാഥ് എന്നിവർ മുഖ്യാതിഥികളായി. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ മാധവൻ, ഡി പി സി സർക്കാർ നോമിനീ സി രാമചന്ദ്രൻ, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വരദരാജ്, പി വസന്ത കുമാരി, പി ലത, സി ഡി എസ് ചെയർപേഴ്സൺ എം ഗുലാബി, ആസ്സൂത്രണ സമിതി അംഗം എം അനന്തൻ, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ബിപിൻരാജ് പായം, കായിക അദ്ധ്യാപകൻ വിജയകൃഷ്ണൻ മാസ്റ്റർ, വൈ സി സി ട്രഷറർ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി അശോകൻ നായർ കോടോത്ത്, കേരള വ്യാപാരി വ്യവസായ സമിതി പി കെ ഗോപാലൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി ഇ കുഞ്ഞിരാമൻ നായർ എന്നിവർ സംസാരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജിത്തു ജോൺസി സ്വാഗതവും സംഘാടക സമിതി കൺവീനറും യൂത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ അനിൽ മുന്നാട് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.