ഡോ. ടി.പി അബ്ദുൽ ഖാദറിന്റെ ജീവിതയാത്ര വെളിച്ചത്തിലേക്ക്; പടവുകൾ’ പ്രകാശനം ഇന്ന്.
കണ്ണൂർ: കെ.എം.സി.സി സ്ഥാപകാംഗവും, വിദ്യാഭ്യാസ–സാംസ്കാരിക രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വവുമായ ഡോ. ടി.പി. അബ്ദുൽ ഖാദറിന്റെ ആത്മകഥ ‘പടവുകൾ’ നാളെ പ്രകാശിതമാകുന്നു. കണ്ണൂർ ക്ലിഫോർഡ് ഇൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്തുംകടവ്, പുസ്തകം കണ്ണൂർ മേയർ മുസ്ലിഹ് മടത്തിലിന് നൽകി പ്രകാശനം ചെയ്യും. ചടങ്ങിന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. കരീം ചേലേരി അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ഒ.എം. അബൂബക്കർ പുസ്തകം പരിചയപ്പെടുത്തും. സാംസ്കാരികവും സാമൂഹികവുമായ നിറങ്ങൾ ചേർന്ന ചടങ്ങിൽ ഇബ്രാഹിംകുട്ടി പൊക്ലി, കെ.പി. താഹിർ, അഡ്വ. അഹമ്മദ് മാണിയൂർ, സി. സുനിൽ കുമാർ, മൊയ്തു എം.വി., ടി.പി. സുലൈമാൻ, പി.പി. സുബൈർ മാസ്റ്റർ, എം.പി. മുഹമ്മദലി, ഇബ്രാഹീംകുട്ടി തിരുവട്ടൂർ, കെ.പി. അബ്ദുൽ റസാഖ്, സുരേഷ് ബാബു എളയാവൂർ ഷമീമ ഇസ്ലാഹിയ , സി. വൽസൻ, കെ. എം കൃഷ്ണകുമാർ മാസ്റ്റർ, ഷാനവാസ് ഇ.പി., ടി.പി. അബ്ബാസ് ഹാജി , സ പി വി അബ്ദുള്ള തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. പുറത്തീൽ സ്വദേശിയായ ഡോ. ടി.പി. അബ്ദുൽ ഖാദർ 80-ലേറെ രാജ്യങ്ങൾ സന്ദർശിച്ച ഒരു അനുഭവസമ്പന്നൻ കൂടിയാണ്. ബാല്യകാല ഓർമ്മകളിൽ നിന്നും 35 വർഷത്തോളം നീണ്ട ഗൾഫ് ജീവിതം, സാമൂഹിക സേവനം, സാംസ്കാരിക ഇടപെടലുകൾ, വിദ്യാഭ്യാസ പ്രതിബദ്ധത — എല്ലാം നിറഞ്ഞ ആത്മകഥയാണ് ‘പടവുകൾ’. ജീവിതത്തിന്റെ ഓരോ ‘പടവും’ കടന്ന് ലോകം കണ്ട മലയാളിയുടെ ആത്മകഥ — മനുഷ്യന്റെ അനുഭവങ്ങൾ കൊണ്ട് തിളങ്ങുന്ന ഒരു ആത്മവിശ്വാസത്തിന്റെ പുസ്തകമാണ് പടവുകൾ.


Comments