ഇരട്ടി സന്തോഷം; കന്നിവോട്ടിട്ട് ഇരട്ട സഹോദരിമാര്‍. Newsofkeralam
കാസർഗോഡ്: കന്നി വോട്ട് രേഖപ്പെടുത്തിയ സന്തോഷത്തിലാണ് കോളംകുളത്തെ ഇരട്ടസഹോദരിമാരായ ഹരിചന്ദനയും ഹരിനന്ദനയും. ഒരേപോലത്തെ വസ്ത്രമണിഞ്ഞ് ഇരുവരും ഒരുമിച്ച് ബൂത്തിലെത്തിയപ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും അതൊരു കൗതുക കാഴ്ചയായി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനം ഗവണ്മെന്റ് എല്‍.പി. സ്‌കൂളിലാണ് ഇരുവരും തങ്ങളുടെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഈ ഇരട്ട സഹോദരിമാര്‍. ജനാധിപത്യ പക്രിയയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഹരിചന്ദനയും ഹരിനന്ദനയും.

Comments