കൊളവല്ലൂർ പാറാട് വെച്ച് മാരകായുധവുമായി അക്രമം; അഞ്ചു പേരെ പോലീസ് പിടികൂടി. Newsofkeralam
കൊളവല്ലൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള വിജയാഘോഷത്തിന്റെ സമയത്ത് നാട്ടുകാർക്ക് നേരെയും പോലീസിന് നേരെയും മാരകായുധവുമായി ആക്രമണം നടത്തിയ പ്രതികളിലെ അഞ്ചുപേരെ കൂത്തുപറമ്പ് എസിപി സ്‌ക്വാഡും കൊളവല്ലൂർ പോലീസും ചേർന്ന് മൈസൂരിൽ വെച്ച് പിടികൂടി.പാറാട് സ്വദേശികളായ ശരത്ത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്സ്, അതുൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട 7 പേരെ മുൻപ് പിടികൂടിയിരുന്നു.പ്രതികൾ വാൾ വീശി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മൈസൂരിൽ വെച്ച് പിടികൂടിയത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസ്, കൂത്തുപറമ്പ് എസിപി ആസാദ് എം.പി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു പി എന്നിവരുടെ നിർദ്ദേശപ്രകാരം കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്തുപറമ്പ് എസിപി സ്‌ക്വാഡ് അംഗങ്ങളും കൊളവല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Comments