ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു.
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്
കണ്ണൂർ : ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു. ഡിസംബർ 23, 24 തിയ്യതികളിൽ മൈതാനപ്പള്ളി ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഖുർആൻ പ്രഭാഷണവും, എക്സിബിഷനും, ഖുർആൻ പാരായണ മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും ഒരുക്കിയിട്ടുള്ളത്. ഖാരി അബ്ദുൽ അസീസ് അൽ ഫലാഹി, ഖാരി സൽമാൻ അൽ ഫലാഹി, പ്രമുഖ വാഗ്മി അഹമ്മദ് കബീർ ബാഖവി, അബു ശമ്മാസ് അലി മൗലവി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്ക് പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദികടലായി അൽ ജാമിഅ അൽ ഇസ്ലാമിയ നൂറുൽ ഉലൂം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു.

Comments