ഭവന സല്ലാപം കമ്മിറ്റി രൂപീകരിച്ചു.
കണ്ണൂർ: സമൂഹത്തിലെ നിർധനരായ കുടുബങ്ങളുടെ ചിരകാലാഭിലാഷമായ തല ചായ്ക്കുവാൻ ഒരിടം എന്നുള്ള സ്വപ്‍ന സാക്ഷാത്കാരം പൂർത്തീകരിക്കുവാനായി സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന പദ്ധതിയാണ് ഭവന സല്ലാപം.ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ റഫീഖ് കളത്തിലിന്റെ അധ്യക്ഷതയിൽ കണ്ണൂർ താണ എം ഐ എസ് ഹാളിൽ സംഘടിപ്പിച്ച കമ്മിറ്റി രൂപീകരണ യോഗത്തിൽ പൊതു പ്രവർത്തകൻ കെ പി ഇസ്മത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു.ട്രഷറർ മുനീർ അബ്ദുല്ല ബൈലോ അവതരിപ്പിച്ചു, ചെയർമാൻ അബു അൽമാസ് വിഷയാവതരണവും നടത്തി.യോഗത്തിൽ മാധ്യമം മുൻ സീനിയർ എഡിറ്റർ സി കെ എ ജബ്ബാർ, കെ വി അബ്ദുൽ ജബ്ബാർ, കെ നജാദ്, പി നസീർ, ഷഫീക്ക് അറക്കകത്ത് , ജമാൽ സിറ്റി എന്നിവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും ടി അനസ് നന്ദിയും രേഖപ്പെടുത്തി.സി എച്ച് റാസിഖ് , ആഷിക് കെ എം , ശമൽ എംപി , നിസാർ സൂപ്പിയാർ , ഷറഫു ആനയിടുക്ക് , റഫീഖ് തുർക്കി, നൗഷാദ് പുത്തലോൺ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ അവതരിപ്പിച്ച പാനൽ ഏക കണ്ഠമായി അംഗീകരിച്ച് താഴെ ചേർത്തവരെ ഭവന സല്ലാപ ഭാരവാഹികളായി തിരഞ്ഞെടുത്തു. രക്ഷാധികാരികൾ: ഡോ. ഖലീൽ ചൊവ്വ, ഡോ. പി സലീം, പി കെ ഇസ്മത്ത്, എം കെ നാസർ, കെ പി മുഹമ്മദ് അശ്രഫ്, ഹാരിസ് ഓടൻ. പ്രസിഡണ്ട്: കെ വി അബ്ദുൽ ജബ്ബാർ. ജനറൽ സിക്രട്ടറി: സി കെ എ ജബ്ബാർ. ഫിനാൻസ് മാനേജർ: മുനീർ അബ്ദുള്ള. ഓഡിറ്റർ: ഷഫീഖ് വാഴയിൽ. വൈ. പ്രസി: അശ്രഫ് ബംഗാളി മുഹല്ല, എ ഒ കരീം, റമീസ് മിൽമ, നിസാർ സൂപ്യാർ. ജോ. സിക്രട്ടറി: പി നസീർ, ടി അനസ്, അബു ഷാം, സി കെ ഷബീർ. ഫിനാൻസ് കമ്മിറ്റി: റഫീഖ് തുർക്കി, നദീർ കാർക്കോടൻ, നൗഷാദ് പുത്തലൻ.

Comments