സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. Newsofkeralam

 


സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിനാകെ വെളിച്ചം പകരുന്ന ക്രിസ്മസ് സന്ദേശത്തിൻറെ പ്രഭ കെടുത്തും വിധം ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അപലപനീയമാണ്. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ അക്രമം ഉണ്ടായി. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെയുള്ള സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചില സ്‌കൂളുകൾ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തും. ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാൻ കഴിയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.