കള്ളനോട്ട് കേസിൽ വിദേശത്ത് കടന്ന പ്രതിയെ കണ്ണൂർ എയർപോർട്ടിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. Newsofkeralam
കണ്ണൂർ : കള്ളനോട്ട് കേസിലെ പ്രതിയെ 6 വർഷത്തിന് ശേഷം കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.2005 സെപ്റ്റംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിൽ പ്രതിയായതിനു ശേഷം വിചാരണക്കിടെ വിദേശത്തേക്ക് കടന്ന പ്രതി കണ്ണൂർ സിറ്റി കുറുവ എ.ജി മൻസിലിൽ പുതിയ പുരയിൽ അജ്മൽ (42) നെയാണ് കണ്ണൂർ എയർപോർട്ടിൽ വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കിയതിനെ തുടർന്ന് കണ്ണൂർ എയർ പോർട്ടിൽ തടഞ്ഞു വെക്കുകയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ക്രൈം ബ്രാഞ്ച് സംഘത്തിൽ ഗ്രേഡ് എ.എസ്.ഐ രാമകൃഷ്ണൻ, സുധീഷ് ഗ്രേഡ് സീനിയർസിപിഒ ഷിനോജ്, എന്നിവർ ഉണ്ടായിരുന്നു.
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഡെസ്ക്, കണ്ണൂർ, 08/12/2025 തിങ്കളാഴ്ച.

Comments