ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറി ക്കാനുളള നീക്കം ചെറുക്കും: സണ്ണി ജോസഫ്. Newsofkeralam
കണ്ണൂർ: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതി രെയുള്ള സംസ്ഥാന തല പ്രക്ഷോഭ ത്തിൻ്റെ ഉദ്ഘാടനം കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് കണ്ണൂരിൽ നിർവഹിച്ചു. മഹാത്മാഗാന്ധിയുടെ ഓർമ്മകളെ പ്പോലും തകർക്കാനുള്ള ബി ജെ പി യുടെ ശ്രമമാണിത്. ലക്ഷക്കണക്കിന് സാധാരണക്കാരുടെയും പാവപ്പെട്ട തൊഴിലാ ളികളുടേയും ജീവിതോ പാധി യാണ് ഇതു മൂലം തകരുന്നത്. കോൺഗ്ര സ് സർക്കാർ പാവങ്ങൾക്ക് വേണ്ടി കൊണ്ടുവന്ന എല്ലാ പദ്ധതി കളും ഒന്നൊന്നായി കേന്ദ്ര സർ ക്കാർ തകർക്കു കയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും സണ്ണി ജോസഫ് പറഞ്ഞു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .നേതാക്കളായ രാജീവൻ എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ ,റിജിൽ മാക്കുറ്റി ,വി വി പുരുഷോത്തമൻ , കെ പ്രമോദ് ,മുഹമ്മദ് ബ്ലാത്തൂർ ,ടി ജയകൃഷ്ണൻ , അമൃത രാമകൃഷ്ണൻ , അഡ്വ.വി പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ, എം കെ മോഹനൻ , അഡ്വ.റഷീദ് കവ്വായി ,കെ ബാലകൃഷ്ണൻ രാജീവൻ പാനുണ്ട , സി ടി ഗിരിജ ,ജോഷി കണ്ടത്തിൽ , ഡോ.ജോസ് പ്ലാന്തോട്ടം ,ശ്രീജ മഠത്തിൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ , കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് , കെ ഒ സുരേന്ദ്രൻ മാസ്റ്റർ ,കൂക്കിരി രാജേഷ് , സി എം ഗോപിനാഥ് ,കല്ലിക്കോടൻ രാഗേഷ് , കെ എം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.


Comments