കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: യുവതിയും യുവാവും കണ്ണൂർ സിറ്റി പോലീസിൻ്റെ പിടിയിൽ. Newsofkeralam
കണ്ണൂർ: ഗവ. ജില്ലാ ആശുപത്രിക്ക് സമീപം മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമ കെ (33), കണ്ണൂർ തയ്യിൽ സ്വദേശിയായ കെ. രാഹുൽ @ ഷാഹുൽ ഹമീദ് (37) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും 70.66 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദേശപ്രകാരം എസ്ഐ കരുണാകരൻ, എസ്ഐ മനോജ്, എഎസ്ഐ ശ്രീജിത്ത്, എഎസ്ഐ അജിത്ത്, എസ്.സിപിഒ സതീഷ്, ബിനു, സിപിഒമാരായ പ്രതീഷ്, പ്രമീഷ്, നിഷിത, മിഥുൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Comments