ഗ്യാനേഷ് കുമാറിന്റെ രാജി : സമരത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ട്; മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മേഖലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.
Newsofkeralam | a online news portal
കണ്ണൂർ: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സമരത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ടിലും, മുഖ്യമന്ത്രി വി ഡി സതീശനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മേഖലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. കാൽടെക്സ് ജംഗ്ഷനിൽ വച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ കോലം കത്തിച്ചു പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സി എം ഇസ്സുദ്ദീൻ, മേഖലാ പ്രസിഡണ്ട് റഷീദ് പടന്ന,ജനറൽ സെക്രട്ടറി സിറാജ് ബക്കളം ,മണ്ഡലം സെക്രട്ടറി ഫാരിസ് കൊച്ചിപള്ളി, മേഖല ട്രഷറർ ഷെഫ്നാസ് ചിറക്കൽകുളം, നേതാക്കളായ റിയാസ് മൈതാനപ്പള്ളി, ഹക്കീം മുക്കടവ്, അജ്മൽ അറക്കൽ, അർഷിൽ പി കെ, റാഷിദ് തായതെരു, അജ്മൽ നീർച്ചാൽ, നസറുദ്ദീൻ, സിയാദ് കുറുവ,കരീം കടലായി തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്ത തയ്യാറാക്കിയത് :
• അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം,
കണ്ണൂർ ഡെസ്ക്..
.
October 01, 2026
Newsofkeralam | a online news portal

Comments