Posts

കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു

Image
  കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

Image
  രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ.പി.കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്‍റെ ബന്ധുവായ 16 വയസ്സുകാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്‍റെ ബുദ്ധി കേന്ദ്രം.വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍.സി.ആര്‍.പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്മേല്‍ കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ .ആർ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍, പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ,് ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ഉള...

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.

Image
  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സിവില്‍ സ്‌റ്റേഷന് സമീപത്തെ അയാക്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) പരിശീലനം സംഘടിപ്പിച്ചു ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറക്കുകയും ദുരന്തസമയങ്ങളില്‍ അടിയന്തര സഹായം ഉറപ്പാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം ഒരുക്കിയത്. ദുരന്തകാല ഇടപെടലുകള്‍, രക്ഷാപ്രവര്‍ത്തന തന്ത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കി.  മാതൃബന്ധു വിദ്യാശാല എഎല്‍പി സ്‌കൂളില്‍ നടന്ന പരിശീലനത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. കേന്ദ്ര ദുരന്തനിവാരണ സേന ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ എം സൂരജ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ കുമാര്‍ തുടങ്ങിയ 11 അംഗ കേന്ദ്ര ദുരന്തനിവാരണ സേനാംഗങ്ങള്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി ക്ലാസെടുത്തു.

സ്വപ്‌ന നേട്ടങ്ങളിലേക്കുള്ള ചോദ്യങ്ങളുയര്‍ത്തി 'മീറ്റ് ദി കലക്ടര്‍'; ജില്ലാ കലക്ടറുമായി സംവദിച്ച് താമരശ്ശേരി ഉപജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍

Image
  ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് പ്രേരണയായതെന്താണ്?, ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ച രീതിയിലാണോ കലക്ടര്‍ പദവി?, നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്താണ്?, ഐഎഎസ് ഓഫീസര്‍ക്ക് ആവശ്യമായ ഏറ്റവും പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണ്...? കൗതുകവും ജിജ്ഞാസയും നിറഞ്ഞതായിരുന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'മീറ്റ് ദി കലക്ടര്‍' പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍. യുഎസ്എസ് പരീക്ഷയില്‍ താമരശ്ശേരി ഉപജില്ലയില്‍ ആദ്യ 40 റാങ്കില്‍വന്ന എട്ട് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രനുമായുള്ള സംവാദത്തിലാണ് സ്വപ്‌ന നേട്ടങ്ങളിലേക്കുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇവക്കെല്ലാം കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ ഉത്തരങ്ങളെല്ലാം ലളിതമായിരുന്നു. ഏറെ വൈവിധ്യം നിറഞ്ഞ മേഖലകളില്‍ ഇടപെടുന്നതിനും പഠിക്കുന്നതിനും ഭരണതലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഐഎഎസ് പദവിയിലൂടെ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.  സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അനുഭവമായിരുന്നു കലക്ടറുമായുള്ള കൂടിക്കാഴ്ച. പരിപാടിയില്‍ ഹൈദരാബാദ് ഐഐഐടിയില്‍ പ്രവേശനം ലഭിച്ച ഗിഫ്റ്റഡ് ചൈല്...

കലാലയങ്ങളിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കമായി.

Image
  കൊച്ചി: കലാലയങ്ങളിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കമായി. ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത്. ഇതിൻറെ ഭാഗമായാണ് ലഹരി വിമുക്ത എറണാകുളം പദ്ധതി ആരംഭിക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ പോലീസും എക്സൈസ് വകുപ്പും നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സ്കൂളുകളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ലഹരി വിതരണക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി കോളേജ് വിദ്യാർത്ഥികൾ മാറുന്ന സാഹചര്യത്തിലാണ് നടപടി.മെഡിക്കൽ, എഞ്ചിനീയറിംഗ്, നഴ്സിംഗ് കോളേജുകൾ ഉൾപ്പെടെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് മേഖലയിലെ മുഴുവൻ കോളേജുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി നിർമ്മാർജനം സാധ്യമാക്കുന്നതിനൊപ്പം നിലവിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് ...

ഓർമ്മത്തോപ്പ് ഫെസ്റ്റ് 27 ന്.

Image
  കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അലുംനിയുടെ ആഘോഷത്തിൻ്റെ ഭാഗമായി "ഓർമ്മത്തോപ്പ് ഫെസ്റ്റ് 2025 " സംഘടിപ്പിക്കുന്നു27 ന് ഞായറാഴ്ച പതിനൊന്ന് മണി മുതൽ സ്കൂൾ ഹാളിൽ നടക്കുന്ന ഫുഡ് & ഫേഷൽ ഫെസ്റ്റിൽ മൈലാഞ്ചിയിടൽ, പാചക മത്സരങ്ങളും, വിവിധ സ്റ്റാളുകളും ഉണ്ടാവും,നീറ്റ് പരീക്ഷ, എസ് എസ് എൽ സി, പ്ലസ് 2 ഉന്നത വിജയികൾക്കുള്ള അനുമോദനവും അവാർഡ് ജേതാക്കൾക്കുള്ള ആദരവും, വമ്പിച്ച കരോക്കെ ഗാനമേളയും നടക്കും ഏവർക്കും സ്വാഗതം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Image
  ശക്തമായ കാറ്റ്- ജാഗ്രത നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/07/2025) മുതൽ 24/07/2025 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽ...

തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

Image
  തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ് ( FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനി...

റെയില്‍വേ ഗേറ്റ് അടച്ചിടും.

Image
  കുമ്പളം-തുറവൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്) ജൂലൈ 21ന് രാവിലെ എട്ടു മണി മുതല്‍ 24ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകണം.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - 83 ഭൂരഹിതര്‍ക്ക് രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21 തിങ്കളാഴ്ച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Image
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - 83 ഭൂരഹിതര്‍ക്ക് രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21 തിങ്കളാഴ്ച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 83 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നു. ഗുണഭോക്താക്കള്‍ക്കുള്ള രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21, തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വെച്ച് മേയര്‍ മുസ്ലിഹ് മഠത്തിലിന്‍റെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി 4.10 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചിട്ടുള്ളത്. കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണിതെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് കുറേ കടമ്പകൾ ഉണ്ടായിരുന്നു. അതോടൊപ്പം ഗുണഭോക്താക്കൾക്ക് അവർക്ക് അനുയോജ്യമായ സ്ഥലം കുറഞ്ഞ വിലക്ക് കണ്ടെത്തുന്നതിനും അല്പം പ്രയാസം നേരിടുകയുണ്ടായി. കോർപ്പറേഷൻ പരിധിയിൽ തന്നെ ഭൂമി കണ്ടെത്തിയവർക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് പുറത്ത് 2.70 ലക്ഷം രൂപയുമാണ് നൽകിയത്. ഇതിൽ 81 പേർക്കും കോർപ്പറേഷൻ പരിധിയിലും രണ്ട് പേർക്ക് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലുമാണ് ഭൂമി ലഭിച്ചിട...

ഓപ്പറേഷൻ “ക്ലീൻ വീൽസ്”- സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നത് കണ്ടെത്തുന്നതിനും, ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനുമായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന.

  സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി./എസ്.ആർ.ടി ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ആകെ 81 ഓഫീസുകളിൽ വിജിലൻസ് ഇന്ന് (19.07.2025) വൈകുന്നേരം 04.30 മണി മുതൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി വരുന്നു. മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി/എസ്.ആർ.ടി ഓഫീസുകളിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും, പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടി ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും, കൈക്കൂലി വാങ്ങിയെടുക്കുന്നതിനായി അപേക്ഷകളിൽ തീരുമാനം എടുക്കാതെ മനഃപ്പൂർവ്വം കാലതാമസം വരുത്തുന്നതായും, ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലൻസിന്...

കണ്ണൂർ താവക്കരയിലെ അനധികൃത കെട്ടിട നിർമ്മാണം: ഇടത് - വലത് മുന്നണികളുടെ നാടകം അവസാനിപ്പിക്കുക, ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പുനസ്ഥാപിക്കുക : എസ്.ഡി.പി.ഐ.

Image
  കണ്ണൂർ : താവക്കരയിൽ വർഷങ്ങളായി കണ്ണൂർ സിറ്റി, കണ്ണൂർ ജില്ലാ ആശുപത്രി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി തടഞ്ഞ് കെ.കെ ബിൽഡേഴ്സ് നിർമ്മിച്ച അനധികൃത കെട്ടിടം പൊളിച്ച് മാറ്റുന്ന വിഷയത്തിൽ പരസ്പരം പോരടിക്കുന്ന ഇടത് വലത് മുന്നണികൾ, ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന വാക് പോരു അവസാനിപ്പിച്ച് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റി പ്രദേശവാസികളുടെ വഴി പുനസ്ഥാപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, പ്രശ്ന പരിഹാരത്തിനു കാല ദൈർഘ്യമുണ്ടാകുന്ന പക്ഷം ജനകീയ പ്രക്ഷോഭത്തിനു പാർട്ടി മുൻ കൈയ്യെടുക്കുമെന്നും സ്ഥലം സന്ദർശിച്ച എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം സിക്രട്ടറി ആസിഫ്. പി.കെ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ പൂക്കുണ്ടിൽ, കമ്മിറ്റി അംഗം ഹാഷിം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഓപ്പറേഷന്‍ ഡി -ഹണ്ട്: 115 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Image
  ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ജൂലൈ 18) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1732 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 115 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.00058 കി.ഗ്രാം), കഞ്ചാവ് (28.40273 കി.ഗ്രാം), കഞ്ചാവ് ബീഡി (74 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ 18 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.        

തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ആദരാഞ്ജലി അര്‍പ്പിച്ച് എന്‍.സി.സി.

Image
കൊല്ലം:  തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് എന്‍.സി.സി കൊല്ലം ഗ്രൂപ് ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍.സി.സി.യില്‍ ചേരുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ മിഥുന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രമേഷ് സിംഗും സഹപ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്.

Image
കണ്ണൂർ: സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍, ആംഫി തിയേറ്റര്‍, വാക് വേ, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെയാണ് പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുംപറമ്പ് പുഴയോരത്ത് നാലര ഏക്കര്‍ ഭൂമിയില്‍ ഇക്കോ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയും പായം പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിക്കുകയായിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ 50 ലക്ഷം രൂപയും പായം ഗ്രാമപഞ്ചായത്തിന്റെ 40 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. പഴശ്ശി ജലസംഭരണ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാന്‍ നിരവധിയാളുകള്‍ കുടുംബസമേതം ഇവിടെയെത്തുന്നു. ഇരിട്ടി പുഴയുടെ തീരത്ത് നിര്‍മിച്ച ഈ കേന്ദ്രം പൂര്‍ണമായും പ്രകൃതി സൗഹൃദപരമായ രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. മരത്തണലില്‍ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്ക...

തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകി നാട്.

Image
തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച 13 വയസ്സുകാരന്‍ മിഥുന്‍ ഇനി കണ്ണീരോര്‍മ. ആയിരങ്ങളുടെ അന്തിമോപചാരം ഏറ്റുവാങ്ങി വിളന്തറയിലെ വീട്ടുവളപ്പില്‍ കത്തിയമര്‍ന്നു. കുഞ്ഞനുജനാണ് ചിതക്ക് തീ കൊളുത്തിയത്.മകനെ അവസാനമായി കാണാനെത്തിയ വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് സുജ കരഞ്ഞുതളര്‍ന്ന് നിര്‍വികാരയായി ചിതയിലേക്കെടുക്കുന്നത് വരെ മൃതദേഹത്തിനൊപ്പമിരുന്നു. മാതാവിന്റെ അവസാന ചുംബനമേറ്റുവാങ്ങി വൈകിട്ട് 4.40ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബന്ധുക്കളും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരാണ് കൊച്ചു വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ബാങ്ക് അകൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയിൽ വെച്ച് കാസർക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

Image
  ബാങ്ക് അകൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയിൽ വെച്ച്  കാസർക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2024 മാർച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിമയം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തു വിവിധ സൈബർ കേസുകളിൽ പ്രതിചേർക്കപെട്ടതോടെ കാസറഗോഡ് സൈബർ ക്രൈം പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. കാസറഗോഡ് തളങ്കര സ്വദേശി സാജിദ യു (34)ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസറഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി എം (32) ഇപ്പോഴുണ് ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും എടിഎം കാർഡും അകൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സിർക്കുലാർ ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി മുംബൈ എയർ പോർട്ടിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുക...

റെഡ് അലർട്ട് : ജൂലൈ20ന് ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാസർക്കോട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

Image
  കാസർക്കോട് : കാസർക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 20ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് . കനത്ത മഴ തുടരുന്ന  പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 20ന് പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം.

Image
  കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം. വെള്ളിയാഴ്ച രണ്ട് തവണ വിലയില്‍ മാറ്റം വന്ന പിന്നാലെ ശനിയാഴ്ചയും സ്വര്‍ണവില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം. രാജ്യാന്തര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. മാത്രമല്ല, രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

Image
  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  റെഡ് അലർട്ട് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.  20/07/2025: കണ്ണൂർ, കാസർഗോഡ്.  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 19/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്. 20/07/2025: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 21/07/2025: കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമ...

കല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

Image
  മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു കല്ലായി പുഴയില്‍ അടിഞ്ഞുകൂടിയ ചെളി 2026 മാര്‍ച്ചോടെ പൂര്‍ണമായി നീക്കം ചെയ്ത് ഉദ്ഘാടനം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കല്ലായി പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം സാധ്യതയടക്കം ഉള്‍പ്പെടുത്തി പദ്ധതിയുടെ തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് വിശദമായ ഡിപിആര്‍ തയാറാക്കി കോര്‍പ്പറേഷന് നല്‍കണം. ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങള്‍ പ്രത്യേകം പട്ടിക തയാറാക്കി അവലോകനം നടത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തി പുരോഗമിക്കുന്ന വേളയില്‍ ഇതിന്റെ വേഗം കൂട്ടാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. ഒരു തദ്ദേശ സ്ഥാപനം പുഴ സംരക്ഷണത്തിന് കോടികള്‍ ചെലവിട്ട് ഇടപെടല്‍ നടത്തുന്നത് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പുഴ ശുചീകരണത്തിന് 12.98 കോടി രൂപയുടെ പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ചത്. ബാര്‍ജ്, ഡ്രഡ്ജര്‍, എസ്‌കവേറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുക. ഇവ ബാര്‍ജില്‍കൊണ്ടുപോയി കടലില്‍ നിക്ഷ...

മുണ്ടേരി പരേതനായ ആർപി വിജയൻ നമ്പ്യാരുടെ മകൻ മഠത്തിൽ അനീഷ്കുമാർ 54 അന്തരിച്ചു

Image
മുണ്ടേരി: പരേതനായ ആർപി വിജയൻ നമ്പ്യാരുടെ മകൻ മഠത്തിൽ അനീഷ്കുമാർ 54 അന്തരിച്ചു.അ:മ്മ പത്മിനി. ഭാര്യ. ധന്യ എളയാവൂർ. മക്കൾ.വർഷ..അശ്വന്ത്. മരുമകൻ ആകാശ്. അസിസ്റ്റന്റ്കമാന്റന്റ്.സിആർപിഎഫ്. .സഹോദരൻ രാജേഷ് പികെ. സംസ്കാരം.19.07.25 ശനിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലം. 

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 18 July 2025

Image
  വയനാട് ജില്ലയിൽ  റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന  സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ശനിയാഴ്ച  (19-7-25) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും,സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല  

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റാണിപുരം, ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.

Image
 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റാണിപുരം, ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

Image
  കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (19-07-2025, ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.