കാലോചിത വിദ്യാഭ്യാസം സമൂഹത്തിന് ആവശ്യമായ പുതിയ ദിശകളിലേക്ക് : മുനവ്വറലി ശിഹാബ് തങ്ങൾ. Newsofkeralam
കണ്ണൂർ: വിദ്യാഭ്യാസം എന്നത് സാമൂഹികബോധവും ഉന്നതമായ ജീവിത മൂല്യങ്ങളും കുട്ടികളുടെ മനസ്സിൽ നന്മയുടെ വിത്തായി വിതയ്ക്കണമെന്നും ഇതിനായി അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ ചിന്തകൾക്ക് ചിറകു കൊടുക്കേണ്ടതാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. എളയാവൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട വിദ്യാഭ്യാസ സമ്മേളനത്തിൽ തങ്ങൾ മുന്നോട്ടുവച്ച ശക്തമായ സന്ദേശമായിരുന്നു ഇത്.സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വി.കെ. അബ്ദുൽ ഖാദർ മൗലവി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ തങ്ങൾ മുഖ്യപ്രഭാഷണത്തിൽ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും ദിശകളും പെട്ടെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സമൂഹത്തിൽ ശക്തമായ പ്രതിധ്വനി ഉയർത്തുകയും വിദ്യാഭ്യാസ മേഖലയിൽ പുതിയ ചർച്ചകൾക്ക് വാതിൽ തുറക്കുകയും ചെയ്യുന്നതായിരുന്നു. ഒരു കുട്ടിയുടെ മനസ്സിൽ പുതിയ ചിന്താവിസ്താരങ്ങൾക്ക് ജന്മം നൽകുകയാണ് ഇന്നത്തെ അധ്യാപകർക്കും സ്ഥാപനങ്ങൾക്കും മുന്നിലുള്ള പ്രധാന ചുമതലയെന്ന് തങ്ങൾ ഊന്നി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് മാനേജർ ആഷിഖ് ഡി വി അധ്യക്ഷനായി. പ്രഥമാധ്യാപകൻ സുബൈർ പി.പി. റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ. മുഹമ്മദ് സിറാജുദ്ദീൻ കെ (കൃഷ്ണമേനോൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ) അനുമോദന പ്രസംഗം നടത്തി.പിടിഎ പ്രസിഡണ്ട് അബ്ദുറഹ്മാൻ കെ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡോ. ടി പി അബ്ദുൾ ഖാദർ എൻഡോവ്മെന്റ് വിതരണം നിർവഹിച്ചു.മാനേജ്മെൻ്റ് നൽകുന്ന ഉപഹാരങ്ങൾ മുഫ്സിർ മഠത്തിൽ കൈമാറി.ചടങ്ങിൽ മദർ പി.ടി.എ പ്രസിഡണ്ട് സഹീറ ടി, ഷാഫി പി.പി, യൂസഫ് പുന്നക്കൽ, പുഷ്പജൻ കെ, ശ്രീജിത്ത് കെ വി, മുസ്തഫ എം, ഹബീബ് റഹ്മാൻ, പി.സി. മഹമൂദ് തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ സി. സുഹൈൽ സ്വാഗതം പറഞ്ഞു. കൃഷ്ണകുമാർ കെ.എം നന്ദിയും പറഞ്ഞു. പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിന് പുറമേ സ്കൂളിൻ്റെ വിവിധ നവീകരണ പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങുകളും നടത്തി.
വാണിദാസ് എളയാവൂരിനെ കെ.പി സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എൽ എ വസതിയിൽ സന്ദർശിച്ചു.
https://newsofkeralam.blogspot.com/2025/07/kannur-news_27.html
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പുസ്തകം വരുന്നു; The Role Model.


Comments