ഐ.എൻ.എൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കണ്ണൂർ: ഐ.എൻ.എൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പിറന്ന നാട്ടിൽ ജീവിക്കാനായി സ്വതന്ത്ര ഫലസ്തീൻ പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി പോരാടുന്ന ഗസ്സയിലെ പോരാളികളെയും പിഞ്ചു കുഞ്ഞുങ്ങളെയും വെള്ളവും ഭക്ഷണവും നിഷേധിച്ചും. ബോംബുകൾ വർഷിച്ചു കൊണ്ട് കൊന്നൊടുക്കുന്ന ഇസ്രായിലിന്റെ നടപടി മനുഷ്യത്വമില്ലാത്ത ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഗസ്സയിലെ പോരാളികൾക്കു ഐക്യദാർഢ്യം പ്രകടിച്ചു കൊണ്ട് ഐ.എൻ.എൽ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂരിൽ റാലി നടത്തി. സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറർ ബി ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി അഷ്റഫലി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. താജുദ്ദീൻ മട്ടന്നൂർ, സിറാജ് വയക്കര സംസാരിച്ചു. ഡി.മുനീർ സ്വാഗതവും അസ്ലം പിലാക്കിയിൽ നന്ദിയും പറഞ്ഞു. അഷ്റഫ് കയ്യങ്കോട്, യു മുഹമ്മദ് ഹാജി, സുബൈർ കെഎം, ഖാദർ മാങ്ങാടൻ, ഇബ്രാഹിം കല്ലിങ്കൽ, മുസ്തഫ തൈക്കാണ്ടി, ബിപി മുസ്തഫ, മൂസ കണ്ണൂർ സിറ്റി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് മാർഗം ചാനലിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Comments