തണ്ടപ്പുറം - മാനാട്ട് കൈക്കനാൽ റോഡ് ഉദ്ഘാടനം ചെയ്തു.
ചെക്കികുളം : തണ്ടപ്പുറം - മാനാട്ട് കൈക്കനാൽ റോഡ് ഉദ്ഘാടനം ചെയ്തു. തണ്ടപ്പുറം - മാനാട്ട് കൈക്കനാൽ റോഡ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് വിഹിതമായി 2 ലക്ഷം രൂപയും ബ്ലോക്ക് വിഹിതമായി 8 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് കോൺഗ്രീറ്റ് റോഡ് നിർമ്മിച്ചത്. ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഒ. ബാലകൃഷ്ണൻ മാസ്റ്റർ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യു കരിങ്കൊടി.
കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി.
തളിപ്പറമ്പ് തീപിടുത്തം വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം : ടി ഒ മോഹനൻ.

Comments