'ഓർമ്മത്തോപ്പ്' യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്
കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അലുംനിയായ 'ഓർമ്മത്തോപ്പ്' യാത്രയയപ്പും അനുമോദനവും നൽകി. റിട്ടയേഡായി പോകുന്ന സ്കൂൾ സ്റ്റാഫ് പി നജീബിന് സ്നേഹാദരവും എൽ എസ് എസ്, യു എസ് എസ് വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. സ്കൂൾ ഹാളിൽ നടന്ന പരിപാടി കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മെഹറൂഫ്, രക്ഷാധികാരി ഒ മുഹമ്മദ് അസ്ലം, വൈസ് പ്രസിഡണ്ട്മാരായ ഉമർ ഫാറൂഖ്, ജെ എം സമീറ, സിക്രട്ടറി എം സി അബ്ദുൽ ഖല്ലാക്ക്, സി ഷാഹിന ടീച്ചർ, കെ എം ആഷിഖ്, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി ടി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ കെ ഷഹീദ നന്ദിയും പറഞ്ഞു. പികെ അബുഷാം, പി ഷഹനാസ്, നഫ്സത്ത്, മുഹ്സിന ഫൈസൽ, സാബിറ ഹാരിസ്, സമീറ ടീച്ചർ, സഖലൂൻ തുടങ്ങിയവർ നേതൃത്വം നൽകി.


Comments