ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്; പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍.

 


       - അബൂബക്കർ പുറത്തീൽ, 
     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ 10 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സി​ദ്ദി​ഖ് ന​ഗ​റി​ലെ പ​രേ​ത​നാ​യ നി​ട്ടൂ​ര്‍ മൊ​യ്തീ​ന്‍റെ ഭാ​ര്യ സ​ബീ​ന മ​ന്‍​സി​ലി​ല്‍ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​ൻ സ്വ​ദേ​ശി​നി​ക​ളാ​യ പ​ർ​വീ​ൺ ബാ​നു (55), മ​ക​ൾ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ർ​വീ​ൺ ബാ​നു​വി​ന്‍റെ മ​ക​ൻ അ​ബാ​സ് അ​ലി​യാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ചി​ലെ സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​എ​സ്പി എ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൾ റൗ​ഫ്, ഗി​രീ​ഷ്, സു​ധീ​ഷ് എ​എ​സ്ഐ മ​ഞ്ജു​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​നി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചു. 2016 ഏപ്രില്‍ 30ന് പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്. 2016 ഏപ്രില്‍ 30ന് പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.ജോലിക്ക് പോയി തിരികെ വന്ന മകന്‍ ഉമ്മർ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിലും, നെഞ്ചിലും കഴുത്തിലുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 19ഓളം മുറിവുകള്‍ കുഞ്ഞാമിനയുടെ ശരീരത്തിലുണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ച് വരികയായിരുന്നു സംഘമാണ് അരുംകൊല ചെയ്തത്. ഇതര സംസ്ഥാനക്കാരായ പ്രതികള്‍ സംഭവ ദിവസം രാവിലെ 9.30ഓടെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നു. മൂവരും വ്യാജ പേരും മേല്‍വിലാസവുമായിരുന്നു നല്‍കിയിരുന്നത്.











Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam