Newsofkeralam | a online news portal
എടക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടക്കാട് പോലീസ് നടത്തിയ പരിശോധനയിൽ 18.6412 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. നടാൽ ഭാഗത്ത് എടക്കാട് പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എടക്കാട് സ്വദേശിയായ ഷാനിദ് കെ. (36) എംഡിഎംഎ സഹിതം പിടിയിലായത്. എടക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ സി.പി.ഒ.മാരായ നിതിൻ, സച്ചിൻ, റാണിപ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Comments